pune police : ജന്മദിനം ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോയില്ല; ഭര്‍ത്താവിനെ മര്‍ദിച്ച് കൊലപ്പെടുത്തി യുവതി - Pravasi Vartha INDIA

pune police : ജന്മദിനം ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോയില്ല; ഭര്‍ത്താവിനെ മര്‍ദിച്ച് കൊലപ്പെടുത്തി യുവതി

ജന്മദിനം ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോകാത്തതിനാല്‍ ഭര്‍ത്താവിനെ മര്‍ദിച്ച് കൊലപ്പെടുത്തി യുവതി. പുനെയിലെ വാനവ്ദി മേഖലയില്‍ pune police വെള്ളിയാഴ്ചയാണ് സംഭവം. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന നിഖില്‍ ഖന്ന എന്നയാളാണ് മരിച്ചത്. ആറ് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ജന്മദിനത്തിനും വിവാഹ വാര്‍ഷികത്തിനും ആശംസ നേര്‍ന്നില്ലെന്നും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയില്ലെന്നും പറഞ്ഞാണ് ഭാര്യ രേണുകയും നിഖിലും തമ്മില്‍ തര്‍ക്കമുണ്ടായത്.
ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയും ഭാര്യ മുഖത്ത് ഇടിച്ചതിന്റെ ആഘാതത്തില്‍ ഭര്‍ത്താവിന്റെ മൂക്ക് തകരുകയും പല്ലുകള്‍ ഇളകി വീഴുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് മരിക്കുന്നത്.
ജന്മദിനം ആഘോഷിക്കാന്‍ ഡല്‍ഹിയിലേക്ക് നിഖില്‍ കൊണ്ടുപോകാതിരുന്നതും രേണുകയെ പ്രകോപിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ ഐപിസി 302 പ്രകാരമാണ് രേണുകയ്ക്ക് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. രേണുകയെ പൊലീസ് അറസ്റ്റ് ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *