uae national day holiday : യുഎഇ ദേശീയ ദിന അവധി ദിനങ്ങള്‍ ആഘോഷിക്കാം; കരിമരുന്ന് പ്രയോഗം എവിടെയൊക്കെ കാണാം എന്നറിയേണ്ടേ? - Pravasi Vartha UAE

uae national day holiday : യുഎഇ ദേശീയ ദിന അവധി ദിനങ്ങള്‍ ആഘോഷിക്കാം; കരിമരുന്ന് പ്രയോഗം എവിടെയൊക്കെ കാണാം എന്നറിയേണ്ടേ?

52-ാമത് യു.എ.ഇ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള എല്ലാ ആഘോഷങ്ങളും ഷോകളും ഷെഡ്യൂള്‍ ചെയ്തു കഴിഞ്ഞു. ഡിസംബറിലെ ആദ്യ വാരാന്ത്യം uae national day holiday കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ആസൂത്രണം ചെയ്യുന്നതിനുള്ള നല്ല സമയമാണിത്.
അന്നത്തെ ദിവസം രാജ്യത്തുടനീളം പതാകകള്‍ പാറിപ്പറക്കും, എക്സ്പോ സിറ്റി ദുബായില്‍ ഗംഭീര ഷോ നടക്കും, വൈകുന്നേരത്തോടെ ആകാശം നിറങ്ങളാല്‍ പ്രകാശിക്കും. നിരവധി സ്ഥലങ്ങളില്‍ വെടിക്കെട്ട് ഷോകള്‍ അണിനിരക്കും. കരിമരുന്ന് പ്രയോഗം എവിടെയൊക്കെ കാണാം എന്നറിയാം.
അബുദാബി യാസ് ദ്വീപ്
യാസ് ബേ വാട്ടര്‍ഫ്രണ്ട്: 9pm, ഡിസംബര്‍ 2
യാസ് ഐലന്‍ഡ് സന്ദര്‍ശകര്‍ക്ക് രാത്രിയില്‍ മിന്നുന്ന ഷോ പ്രതീക്ഷിക്കാം. ഡിസംബര്‍ 2 ന്, രാത്രി 9 മണിക്ക് വാട്ടര്‍ഫ്രണ്ടിന്റെ പ്രൊമെനേഡിലേക്ക് പോകുക, അറേബ്യന്‍ ഗള്‍ഫില്‍ ആകാശത്ത് പടക്കങ്ങള്‍ ചിത്രം വരയ്ക്കുന്നത് കാണാം.
അല്‍ മരിയ ദ്വീപ്
പ്രൊമെനേഡ്: രാത്രി 9, ഡിസംബര്‍ 2-3
ഈ ജനപ്രിയ ബിസിനസ്സ്, ലൈഫ്സ്റ്റൈല്‍ ഡെസ്റ്റിനേഷന്‍ വിസ്മയിപ്പിക്കുന്ന കരിമരുന്ന് പ്രദര്‍ശനവും വാട്ടര്‍ ഷോയും ഉപയോഗിച്ച് ദേശീയ ദിനം ആഘോഷിക്കും. ഡിസംബര്‍ 2 മുതല്‍ 3 വരെ രാത്രി 9 മണിക്ക് ഗാലേറിയ അല്‍ മരിയ ദ്വീപിലെ പ്രൊമെനേഡില്‍ ആണ് പരിപാടി നടക്കുക.
ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍, അല്‍ വത്ബ
ഡിസംബര്‍ 2-3 (ആഘോഷങ്ങള്‍ 4 മണി മുതല്‍ പുലര്‍ച്ചെ 1 മണി വരെ)
ഡിസംബര്‍ 2 മുതല്‍ 3 വരെ തത്സമയ പ്രകടനങ്ങള്‍, കുട്ടികള്‍ക്കായുള്ള ഷോകള്‍, നിരവധി പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാം. എമിറേറ്റ്‌സ് ഫൗണ്ടനും യുഎഇ നിറങ്ങളില്‍ അലങ്കരിക്കും. രാത്രിയില്‍ വെടിക്കെട്ടും ഡ്രോണുകളും സന്ദര്‍ശകരുടെ മനം കവരും.
എമിറേറ്റ്‌സ് പാലസ് മന്ദാരിന്‍ ഓറിയന്റല്‍
ഹോട്ടല്‍ ബീച്ച് ഫ്രണ്ട് / അബുദാബി കോര്‍ണിഷ്: 9pm, ഡിസംബര്‍ 2
യുഎഇ ദേശീയ ദിന വാരാന്ത്യത്തില്‍ ഗംഭീരമായ പ്രദര്‍ശനം നടത്താന്‍ അബുദാബിയിലെ ഐക്കണിക് പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. എമിറേറ്റ്‌സ് പാലസിന്റെ ആഘോഷങ്ങള്‍ നവംബര്‍ 27 ന് ആരംഭിക്കും. പൈറോ ടെക്‌നിക്കുകളും ലൈറ്റ് ഷോയും ആണ് ഹൈലൈറ്റുകളിലൊന്ന്. അത് ഡിസംബര്‍ 2 ന് രാത്രി 9 മണിക്ക് ആണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഹോട്ടല്‍ അതിഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കാണാവുന്നതാണ്.
ദുബായ് ഗ്ലോബല്‍ വില്ലേജ്
ഫയര്‍വര്‍ക്ക് അവന്യൂ: ഡിസംബര്‍ 1-2, രാത്രി 9 മണി
ദുബായിലെ ഫെസ്റ്റിവല്‍ പാര്‍ക്ക് ഡിസംബര്‍ 1 മുതല്‍ 3 വരെ സാംസ്‌കാരിക പ്രകടനങ്ങളും തീം പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നു. എല്ലാ വെള്ളിയും ശനിയും രാത്രി 9 മണിക്ക് ഗ്ലോബല്‍ വില്ലേജിന്റെ ഫയര്‍വേള്‍സ് ഷോകള്‍ ആസ്വദിക്കാം.
മറ്റ് ലാന്‍ഡ്മാര്‍ക്കുകള്‍
ബ്ലൂവാട്ടേഴ്സ് മുതല്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റി, അല്‍ സീഫ്, ജെബിആറിലെ ദി ബീച്ച് എന്നിങ്ങനെ എല്ലാ വര്‍ഷവും യുഎഇ ദേശീയ ദിനം പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ദുബായിലെ മറ്റ് നിരവധി ജനപ്രിയ സ്ഥലങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. എന്നാല്‍ പദ്ധതികള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഷാര്‍ജ
ദേശീയ ദിന പരിപാടികളും ആഘോഷങ്ങളും നവംബറില്‍ തന്നെ എമിറേറ്റില്‍ ആരംഭിച്ചു, ഡിസംബര്‍ 3 വരെ നീളും. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 3 വരെ ഷാര്‍ജ നാഷണല്‍ പാര്‍ക്കിലാണ് പ്രധാന ഇവന്റും ഉദ്ഘാടനവും ക്രമീകരിച്ചിരിക്കുന്നത്. നാടക പ്രദര്‍ശനങ്ങള്‍, ശില്‍പശാലകള്‍, സംവേദനാത്മക മത്സരങ്ങള്‍ എന്നിവയും മറ്റും അവതരിപ്പിക്കും. അല്‍ ദൈദ്, ഖോര്‍ ഫക്കന്‍, അല്‍ ബതാഹ് മേഖല, കല്‍ബ, ഹെറിറ്റേജ് വില്ലേജ് എന്നിവിടങ്ങളിലും ആഘോഷങ്ങള്‍ അണിനിരക്കുന്നുണ്ട്. പരിപാടികളുടെ ഭാഗമായി അല്‍ മുദാം മേഖലയില്‍ കരിമരുന്ന് പ്രയോഗം നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *