expat woman careers : ഗള്‍ഫില്‍ നമ്മുടെ സ്വന്തം കൈത്തറി വസ്ത്രങ്ങളെ ബ്രാന്‍ഡ് ചെയ്ത് വിജയം നേടി മലയാളി സംരംഭക - Pravasi Vartha PRAVASI

expat woman careers : ഗള്‍ഫില്‍ നമ്മുടെ സ്വന്തം കൈത്തറി വസ്ത്രങ്ങളെ ബ്രാന്‍ഡ് ചെയ്ത് വിജയം നേടി മലയാളി സംരംഭക

ഗള്‍ഫില്‍ നമ്മുടെ സ്വന്തം കൈത്തറി വസ്ത്രങ്ങളെ ബ്രാന്‍ഡ് ചെയ്ത് വിജയം നേടി മലയാളി സംരംഭക. പ്രവാസി മലയാളി സംരംഭകയായ മെര്‍വിന്‍ ജെയിംസ് ബഹ്റൈനിലെ പരമ്പരാഗത കൈത്തറി തൊഴിലാളികള്‍ക്ക് താങ്ങാവുകയും അതോടൊപ്പം തന്നെ സ്വന്തം ആശയങ്ങളിലൂടെ കൈത്തറിയില്‍ മെനെഞ്ഞെടുക്കുന്ന വസ്ത്രങ്ങളിലൂടെ രാജ്യാന്തര വസ്ത്ര വിപണിയില്‍ ഇടം കണ്ടെത്തുകയാണ് expat woman careers .
ബഹ്റൈനില്‍ കഴിഞ്ഞ 37 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന തൃശൂര്‍ കല്ലൂര്‍ സ്വദേശി സി. എല്‍. ജെയിംസിന്റെയും മിനി ജെയിംസിന്റെയും മകളായ മെര്‍വിന്‍ ബഹ്റൈന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നൊളജിയില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തര ബിരുദവും സിംഗപ്പൂരില്‍ ഉന്നത വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ശേഷമാണ് ബിസിനസ് രംഗത്തേക്ക് കടന്നുവന്നത്.
സ്‌കൂള്‍ വിദ്യാഭ്യാസ കാലം തൊട്ട് തന്നെ ഫാഷനാണ് തന്റെ ‘പാഷന്‍ ‘എന്ന് തിരിച്ചറിഞ്ഞ മെര്‍വിന്‍ ഈ രംഗത്ത് തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. താന്‍ വളര്‍ന്ന ബഹ്റൈന്‍ എന്ന രാജ്യത്തിന്റെ സംസ്‌കാരവുമായി ഇഴ ചേര്‍ന്ന്‌നില്‍ക്കുന്ന ഒരു ബിസിനസ് സംരംഭം തന്നെ വേണമെന്നായിരുന്നു ആഗ്രഹം. ബഹ്റൈനില്‍ വളര്‍ന്നു വരുന്ന കാലത്ത് തന്നെ കണ്ടും കേട്ടും അറിഞ്ഞ പരമ്പരാഗത കൈത്തറി വസ്ത്ര നിര്‍മാണത്തിലേക്കാണ് ആദ്യം തന്നെ മനസ്സ് ചെന്നെത്തിയത്. ബഹ്റൈനിലെ സാധാരണക്കാരായ കൈത്തറി തൊഴിലാളികള്‍ ഈ വിപണിയെ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്നും, ബഹ്റൈന്‍ പോലെ ചൂട് കാലാവസ്ഥയുള്ള രാജ്യത്ത് അനുയോജ്യമായ രീതിയില്‍ കൈത്തറി കോട്ടണ്‍ വസ്ത്രങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ചിന്തിച്ചു. അങ്ങനെയാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ലിംഗനിഷ്പക്ഷമായ വസ്ത്രങ്ങള്‍ ഉണ്ടാക്കുക എന്ന സങ്കല്‍പ്പത്തിലേക്ക് കടക്കുന്നത്. എല്ലാവര്‍ക്കും ധരിക്കാന്‍ ഉതകുന്ന ജെന്റര്‍ ന്യൂട്രല്‍ ഡിസൈനിങ്ങിലായി പിന്നീട് ശ്രദ്ധ. അങ്ങനെയാണ് മെര്‍വിന്‍ ജെയിംസ് ക്ലോത്തിങ് എന്ന ബ്രാന്‍ഡ് പിറവിയെടുക്കുന്നത്.
ധരിക്കാന്‍ ഏറ്റവും എളുപ്പമുള്ളതും ഏതു ശരീരപ്രകൃതിക്കാര്‍ക്കും ഇണങ്ങുന്ന തരത്തിലുള്ളതും ആകണമെന്നുള്ള ചിന്തയിലാണ് ഡിസൈനിങ് ഉണ്ടാക്കുന്നത്. എന്നാല്‍ അത് നൂതന രീതിയില്‍ ഉള്ളത് ആവുകയും വേണം.വസ്ത്രങ്ങള്‍ മൃദുവും ആയിരിക്കണം.എല്ലാ നിബന്ധനകളും ഏറെക്കുറെ പാലിക്കാന്‍ തീരുമാനിച്ചതാണ് തങ്ങളുടെ ബ്രാന്‍ഡിന്റെ വിജയം എന്ന് മെര്‍വിന്‍ പറയുന്നു.ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫാഷന്‍ സ്‌കൂളുകളിലൊന്നായ റാഫിള്‍സ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ നിന്നും ലഭിച്ച അറിവുകള്‍ ഏറെ പ്രയോജനം ചെയ്തതായി മെര്‍വിന്‍ പറഞ്ഞു

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *