taxi service dubai : വെറും ഒരു ദിര്‍ഹത്തിന് ദുബായ് ടാക്‌സി കമ്പനി ഓഹരി സ്വന്തമാക്കാം; പൊതുജനങ്ങള്‍ക്ക് അവസരം, വില്‍പന ആരംഭിച്ചു - Pravasi Vartha DUBAI

taxi service dubai : വെറും ഒരു ദിര്‍ഹത്തിന് ദുബായ് ടാക്‌സി കമ്പനി ഓഹരി സ്വന്തമാക്കാം; പൊതുജനങ്ങള്‍ക്ക് അവസരം, വില്‍പന ആരംഭിച്ചു

ഒരു ദിര്‍ഹത്തിന് ദുബായ് ടാക്‌സി കമ്പനി ഓഹരി സ്വന്തമാക്കാം. റെക്കോഡ് വില്‍പനയോടെ ദുബായ് ടാക്‌സി കമ്പനിയുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വാങ്ങുന്നതിനുള്ള അവസരം ചൊവ്വാഴ്ച ആരംഭിച്ചു. 1.85 ദിര്‍ഹം വരെയാണ് ഒരു ഷെയറിന് വില കണക്കാക്കുന്നത്. കമ്പനിയുടെ 24.99 ശതമാനം ഓഹരികളാണ് ഷെയര്‍ മാര്‍ക്കറ്റിലേക്ക് taxi service dubai എത്തിയിരിക്കുന്നത്.
ദുബായ് ടാക്‌സി കമ്പനിയുടെ ഓഹരി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം 28 വരെ ഷെയര്‍ സബ്‌സ്‌ക്രിപ്ഷന് അപേക്ഷ നല്‍കാം. 62.47 കോടി ഷെയറുകളാണ് വിപണിയിലെത്തുക. 460 കോടി ദിര്‍ഹം മൂല്യമുള്ള ഓഹരി മൂലധനം ഇതിലൂടെ സമാഹരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. കുറഞ്ഞത് 5000 ദിര്‍ഹം മുടക്കി ദുബൈ ടാക്‌സിയുടെ ഷെയര്‍ സ്വന്തമാക്കാന്‍ പൊതുജനങ്ങള്‍ക്ക് കഴിയും.
നടപടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ ഏഴിന് ഓഹരികള്‍ ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇയിലെ വിവിധ ബാങ്കുകള്‍ വഴി പൊതുജനങ്ങള്‍ക്ക് ഓഹരികള്‍ക്ക് അപേക്ഷ നല്‍കാനാകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *