airarabia com flight : യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ബജറ്റ് എയര്‍ലൈന്‍; സമയക്രമം ഇപ്രകാരം - Pravasi Vartha UAE

airarabia com flight : യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ബജറ്റ് എയര്‍ലൈന്‍; സമയക്രമം ഇപ്രകാരം

യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ബജറ്റ് എയര്‍ലൈന്‍. വടക്കന്‍ എമിറേറ്റുകളിലെ മലയാളികള്‍ക്ക് ആഹ്‌ളാദം പകര്‍ന്ന് ഷാര്‍ജയുടെ ബജറ്റ് എയര്‍ലൈന്‍സായ എയര്‍ അറേബ്യ airarabia com flight റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് പറന്നുതുടങ്ങി. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് റാക്‌കോഴിക്കോട് എയര്‍ അറേബ്യ സര്‍വീസ്. ബുധന്‍, വെള്ളി ദിവസങ്ങളില്‍ യുഎഇ സമയം ഉച്ചയ്ക്ക് 2.55ന് റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എ 320 വിമാനം ഇന്ത്യന്‍ സമയം രാത്രി 8.10ന് കോഴിക്കോട്ടെത്തും. ഈ ദിവസങ്ങളില്‍ രാത്രി 8.50 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന മടക്ക വിമാനം 11.25ന് റാസല്‍ഖൈമയിലെത്തും.
ഞായറാഴ്ചകളില്‍ രാവിലെ 10.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കോഴിക്കോട്ടെത്തും. വെള്ളിയാഴ്ച കോഴിക്കോട് നിന്ന് വൈകിട്ട് 4.50 ന് പുറപ്പെടുന്ന വിമാനം 7.25ന് റാസല്‍ഖൈമയിലെത്തും. നാളെ ഉച്ചയ്ക്ക് 1.30ന് റാക് രാജ്യാന്തര വിമാനത്താവളം വി ഐപി ലോഞ്ചില്‍ ഉദ്ഘാടന പരിപാടികള്‍ നടക്കും. എയര്‍ അറേബ്യയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചോ കോള്‍ സെന്ററില്‍ വിളിച്ചോ ട്രാവല്‍ ഏജന്‍സികള്‍ മുഖേനയോ ഉപയോക്താക്കള്‍ക്ക് സീറ്റുകള്‍ ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.airarabia.com/en.
ഇന്ന് റാക് രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ റാക് സിവില്‍ വ്യോമയാന വിഭാഗം ചെയര്‍മാന്‍ ഷെയ്ഖ് സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, എയര്‍ അറേബ്യ ഗ്രൂപ്പ് ഓഫ് ചീഫ് എക്‌സിക്യുട്ടീവ് ആദില്‍ അലി, മറ്റു പ്രമുഖ വ്യക്തികള്‍ എന്നിവര്‍ സംബന്ധിച്ചു.
പുതിയ സര്‍വീസ് തുടക്കം റാസല്‍ഖൈമയുടെ വ്യോമയാന മേഖലയെ മെച്ചപ്പെടുത്തുന്നതിനും കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനും സഹായകമാകുമെന്ന് ഷെയ്ഖ് സാലിം പറഞ്ഞു. വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്‍കുന്ന റാസല്‍ ഖൈമയുടെ പ്രാദേശിക, രാജ്യാന്തര വിമാന യാത്രകള്‍ വികസിപ്പിക്കുക എന്ന കാഴ്ചപ്പാടിനെ പുതിയ സേവനം പിന്തുണയ്ക്കുന്നു. റാസല്‍ഖൈമയിലെ വിനോദ സഞ്ചാര മേഖലകളിലേയ്ക്ക് കൂടുതല്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കാനും ഈ സര്‍വീസ് വഴിതെളിയിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *