dirham united arab emirates പുതുമകൾ തീർത്ത് യുഎഇയുടെ 50 ദിർഹം നാണയം; ചിത്രങ്ങൾ കാണാം.. - Pravasi Vartha UAE

dirham united arab emirates പുതുമകൾ തീർത്ത് യുഎഇയുടെ 50 ദിർഹം നാണയം; ചിത്രങ്ങൾ കാണാം..

യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) ദുബായിലെ dirham united arab emirates പ്രിയപ്പെട്ട ഭരണാധികാരികളുടെ മുഖം പതിപ്പിച്ച പ്രത്യേക വെള്ളി നാണയങ്ങൾ പുറത്തിറക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ ചിത്രങ്ങളാണ് നാണയത്തിലുള്ളത് . CBUAE-യുടെ ഏറ്റവും പുതിയ സ്മാരക നാണയങ്ങളുടെ മുൻവശത്തായാണ് അനഗ്നെ പതിപ്പിച്ചത്.

മറുവശത്ത്, നാണയത്തിന്റെ മൂല്യത്തിന് (ദിർഹം 50) പുറമെ അറബിയിലും ഇംഗ്ലീഷിലും CBUAE യുടെ പേരാൽ ചുറ്റപ്പെട്ട യുഎഇയുടെ ലോഗോ ഉണ്ട്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ക്രിയേറ്റീവ് സ്‌പോർട്‌സ് അവാർഡിന്റെ 12-ാമത് പതിപ്പ് ആഘോഷിക്കുന്നതിനാണ് നാണയങ്ങൾ പുറത്തിറക്കിയത് – യുഎഇയുടെ കായിക മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ വെളിച്ചം വീശുക എന്നതാണ് ഇതിലൂടെ ലക്‌ഷ്യം വയ്ക്കുന്നതും. ഈ സ്മാരക നാണയങ്ങൾ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ക്രിയേറ്റീവ് സ്‌പോർട്‌സ് അവാർഡിന് കൈമാറിയതിനാൽ സിബിയുഎഇയിൽ വിൽപ്പനയ്‌ക്ക് ലഭ്യമാകില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *