യുഎഇ യിൽ നാഷണൽ ഡേ അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. - Pravasi Vartha Uncategorized

യുഎഇ യിൽ നാഷണൽ ഡേ അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു.

ദേശീയ ദിനം ആഘോഷിക്കുന്നതിനായി യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഡിസംബർ 2, 3 തീയതികളിൽ പൊതു അവധിയായിരിക്കും. ശനി-ഞായർ വാരാന്ത്യത്തിനെ തുടർന്ന് വരുന്ന തീയതികൾ ആയതിനാൽ , അവധി വിപുലമായി തന്നെ യുഎഇ നിവാസികൾക്ക് ആഘോഷിക്കാനാകും.

മുമ്പ് രക്തസാക്ഷി ദിനം എന്നറിയപ്പെട്ടിരുന്ന അനുസ്മരണ ദിനം, ആചരിക്കുന്നതിന് കഴിഞ്ഞ വർഷം, സ്വകാര്യ, പൊതുമേഖലയിലെ ജീവനക്കാർക്ക് ഡിസംബർ 1 ന് അധിക അവധി അനുവദിച്ചിരുന്നു. എന്നാൽ, ഈ വര്ഷം അങ്ങനെ അല്ല. ഈ വർഷം ഡിസംബർ 1 വെള്ളിയാഴ്ച പ്രവൃത്തിദിനമാണ്. 2024 ജനുവരി 1, തിങ്കളാഴ്‌ചയാണ്, ശമ്പളത്തോടുകൂടിയ അവധിയാണ് ഉണ്ടാകുക . ശനി-ഞായർ വാരാന്ത്യവുമായി ഒന്നിച്ചു വരുന്നതിനാൽ , 2024 ആരംഭിക്കുന്നതിന് മുൻപ് മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.

1971-ൽ എമിറേറ്റ്‌സിന്റെ ഏകീകരണം ആഘോഷിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 2 ന് യുഎഇ ദേശീയ ദിനമായി ആചരിക്കുന്നു. യുഎഇ യൂണിയൻ ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ഈ വർഷം രാജ്യം 52 വയസ്സ് തികയുകയാണ് . എക്‌സ്‌പോ സിറ്റി ദുബായ് രാജ്യത്തിന്റെ ഔദ്യോഗിക യൂണിയൻ ഡേ ഷോയ്ക്ക് ആതിഥേയത്വം വഹിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *