up movie ഗൾഫിൽ 'കാതൽ - ദ് കോർ' സിനിമയുടെ റിലീസിന് വിലക്ക് - Pravasi Vartha UAE

up movie ഗൾഫിൽ ‘കാതൽ – ദ് കോർ’ സിനിമയുടെ റിലീസിന് വിലക്ക്

ജിയോ ബേബി സംവിധാനം ചെയ്ത ഏറ്റവും പുതിയ മമ്മൂട്ടി up movie ചിത്രമാണ് ‘കാതൽ – ദ് കോർ’.
ഈ സിനിമയുടെ റിലീസിന് ഗൾഫിൽ ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് . മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഖത്തറിലും കുവൈത്തിലും വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി അറേബ്യയിലും ചിത്രം പ്രദര്‍ശിപ്പിക്കാൻ സെൻസർ ബോർഡ് അനുമതി നിഷേധിച്ചതായാണ് ലഭിച്ച വിവരം. കൂടാതെ, യുഎഇ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലും നിരോധനം വന്നേക്കും. ഈ രാജ്യങ്ങളിൽ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയമാണ് വിലക്കിന് കാരണമായത്. ഈ മാസം 23നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്.

യുഎഇയിലെ വോക്സ് സിനിമാസിൽ നേരത്തെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചതാണ് നിരോധന സാധ്യതയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചിത്രം ഖത്തറിലും കുവൈത്തിലും പ്രദർശന വിലക്ക് നേരിട്ടതായി ഗൾഫിലെ വിതരണ കമ്പനിയായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് സിഇഒ അബ്ദുൽ സമദ് പറഞ്ഞു. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *