യുഎഇ ദേശീയ ദിനത്തിന്റെ ഔദ്യോഗിക ചടങ്ങ് ദുബായിലെ എക്സ്പോ സിറ്റിയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 1971 ലെ എമിറേറ്റ്സിന്റെ ഏകീകരണം ആഘോഷിക്കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ 2 ന് ദേശീയ അവസരമായി ആഘോഷിക്കുന്നു. യുഎഇ യൂണിയന്‍ ദിനം uae national day uae എന്നും ഇത് അറിയപ്പെടുന്നു,
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സ് COP28 എക്സ്പോ സിറ്റിയില്‍ നടക്കുന്നുണ്ട്. ഇതിനോടൊപ്പം രാജ്യത്തിന്റെ സുസ്ഥിരതയുടെ കഥ വിവരിക്കും. ഡിസംബര്‍ 2-ന് യുഎഇ ദേശീയ ദിന ചടങ്ങും ഇവിടെ ആഘോഷിക്കുന്നതാണ്. ഡിസംബര്‍ 5 മുതല്‍ 12 വരെ നടക്കുന്ന പൊതുചടങ്ങില്‍ പ്രവാസികള്‍ക്കും പങ്കെടുക്കാം. ടിക്കറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.
ഔദ്യോഗിക ചടങ്ങ് ഡിസംബര്‍ 2 ന് എല്ലാ പ്രാദേശിക ടിവി ചാനലുകളിലും ഔദ്യോഗിക വെബ്സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും. എല്ലാ വര്‍ഷവും യൂണിയന്‍ ദിനം ആഘോഷിക്കാന്‍ യുഎഇ ഇതിഹാസ ഷോകള്‍ നടത്താറുണ്ട്. 2021-ല്‍, ദുബായിലെ ഹത്ത 3D പ്രൊജക്ഷനുകള്‍, ലൈറ്റ് ഡിസ്‌പ്ലേകള്‍, ഡ്രോണ്‍ പടക്കങ്ങള്‍ എന്നിവയാല്‍ തിളങ്ങി. കഴിഞ്ഞ വര്‍ഷം ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിന്‍ ഷോയില്‍ ഇടംപിടിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo