ദുബായില്‍ ഈ വാരാന്ത്യത്തില്‍ ഷോപ്പിംഗ് ഡീലുകള്‍ മഴ പെയ്യിക്കും. 90 ശതമാനം വരെ കിഴിവുമായി സൂപ്പര്‍ സെയില്‍ dubai super sales ഉടന്‍ ആരംഭിക്കുന്നു. എമിറേറ്റിന്റെ മൂന്ന് ദിവസത്തെ സൂപ്പര്‍ സെയിലില്‍ റീട്ടെയിലര്‍മാര്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ കിഴിവ് നല്‍കും. ദുബായിലുടനീളമുള്ള 2,000-ലധികം സ്റ്റോറുകളില്‍ നടക്കുന്ന സെയിലില്‍ 500ലധികം ബ്രാന്‍ഡുകള്‍ കിടിലന്‍ ഓഫറുകള്‍ നല്‍കും. നവംബര്‍ 24 വെള്ളിയാഴ്ച മുതല്‍ നവംബര്‍ 26 ഞായറാഴ്ച വരെ സെയില്‍ നടക്കുന്നത്.
‘അസാധാരണമായ വില്‍പ്പനയുടെ മൂന്ന് ദിവസത്തെ ആരംഭം ബ്ലാക്ക് ഫ്രൈഡേയോടെ തുടക്കം കുറിക്കുന്നു. വാരാന്ത്യത്തില്‍ ദുബായിലെ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും ഉടനീളമുള്ള സ്റ്റോറുകളില്‍ പ്രത്യേക ഓഫറുകള്‍ കണ്ടെത്തൂ,’ വിസിറ്റ് ദുബായ് വെബ്സൈറ്റില്‍ എഴുതി.
ബ്ലാക്ക് ഫ്രൈഡേ ക്രിസ്മസ് ഷോപ്പിംഗ് സീസണിന്റെ ആരംഭം കുറിക്കുന്നു, സ്റ്റോറുകള്‍ പ്രധാന ഡീലുകള്‍ നല്‍കുന്നുണ്ട്. മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വര്‍ഷത്തില്‍ രണ്ടുതവണയാണ് നടക്കുന്നത്. ലൈഫ്‌സ്റ്റൈല്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ബ്യൂട്ടി, ഹോംവെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലുടനീളം വിലക്കുറവ് നേടാവുന്നതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo