ജോലിയില്‍ നിന്നു വിരമിച്ച്, വിശ്രമ ജീവിതം നയിക്കുകയാണോ? ജോലിയില്‍ നിന്നു വിരമിച്ച്, വിശ്രമജീവിതം നയിക്കുന്നവര്‍ക്കായി റിട്ടയര്‍മെന്റ് വീസയുമായി retirement visa ദുബായ്. 5 വര്‍ഷത്തേക്കാണ് റിട്ടയര്‍മെന്റ് വീസ നല്‍കുന്നത്. സ്വന്തമായി വരുന്നതിനൊപ്പം ഭാര്യയെയും കുട്ടികളെയും സ്‌പോണ്‍സര്‍ ചെയ്യാനും സാധിക്കും. 55 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. യുഎഇയിലോ മറ്റെവിടെയെങ്കിലുമോ കുറഞ്ഞത് 15 വര്‍ഷമെങ്കിലും ജോലി ചെയ്തവരായിരിക്കണം അപേക്ഷകര്‍.
ആവശ്യമായ രേഖകള്‍:
പാസ്‌പോര്‍ട്ട് പകര്‍പ്പ് (അപേക്ഷകന്റെയും ഭാര്യയുടെയും കുട്ടികളുടെയും)
വിവാഹ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ഭാര്യയെ സ്‌പോണ്‍സര്‍ ചെയ്യുന്നെങ്കില്‍)
നിലവില്‍ യുഎഇ റസിഡന്റ് ആണെങ്കില്‍ വീസയുടെ പകര്‍പ്പ്
എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ്
വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കുന്നതെങ്കില്‍ വരുമാനത്തിന്റെ തെളിവ്. പെന്‍ഷന്‍ ആണെങ്കില്‍ പെന്‍ഷന്‍ അതോറിറ്റിയുടെ ലെറ്റര്‍.
6 മാസ ബാങ്ക് സ്റ്റേറ്റ്‌മെന്റ്.
നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ വിമരിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച എന്‍ഡ് ഓഫ് സര്‍വീസ് ലെറ്റര്‍.
ബാങ്കിന്റെ ഭാഗത്തു നിന്നുള്ള കത്ത്. 10 ലക്ഷം ദിര്‍ഹത്തിന്റെ നിക്ഷേപം 3 വര്‍ഷമായുണ്ടെന്നു സാക്ഷ്യപ്പെടുത്തി ജിഡിആര്‍എഫ്എയ്ക്കു നല്‍കുന്നതാവണം കത്ത്.
വസ്തു അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ ആധാരത്തിന്റെ പകര്‍പ്പ്. ദുബായിലുള്ള വസ്തുവാണെന്നതിനും 10 ലക്ഷം ദിര്‍ഹം വിലയുണ്ടെന്നും അപേക്ഷകന്റെ പേരിലാണെന്നും ഉള്ളതിന്റെ സാക്ഷ്യപത്രം.
ഏതെങ്കിലും കമ്പനിയുടെ പേരിലാണ് വസ്തുവെങ്കില്‍ കമ്പനിയുടെ 100% ഓഹരിയും അപേക്ഷകന്റെ പേരിലായിരിക്കണം. പങ്കാളിത്ത കമ്പനിയാണെങ്കില്‍ അപേക്ഷകന്‍ കുറഞ്ഞത് 10 ലക്ഷം ദിര്‍ഹത്തിന്റെ ഓഹരി കമ്പനിയില്‍ ഉണ്ടായിരിക്കണം. അപേക്ഷ ജിഡിആര്‍എഫ്എയോ ഡിഎല്‍ഡിയോ അംഗീകരിച്ചാല്‍ വീസ ഫീസായി 3714.75 ദിര്‍ഹം നല്‍കണം. വീസ സംബന്ധമായ എല്ലാ ചെലവും എന്‍ട്രി പെര്‍മിറ്റ് ചെലവും, റസിഡന്‍സി സ്റ്റാംപിങ്ങും എമിറേറ്റ്‌സ് ഐഡിയും വൈദ്യ പരിശോധനയും മാനേജ്‌മെന്റ് ഫീസും ഇതില്‍ ഉള്‍പ്പെടും.
റിട്ടയര്‍മെന്റ് വീസയ്ക്കു വേണ്ട യോഗ്യതകള്‍:
റിട്ടയര്‍മെന്റിനു ശേഷം കുറഞ്ഞത് 15000 ദിര്‍ഹം വരുമാനം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ 180000 ദിര്‍ഹം വാര്‍ഷിക വരുമാനം വേണം. അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സേവിങ്‌സ് ഡിപ്പോസിറ്റ് ഉണ്ടാവണം. അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുവകകള്‍ ഉണ്ടാവണം.
വര്‍ഷം 5 ലക്ഷം ദിര്‍ഹത്തിന്റെ സ്ഥിര നിക്ഷേപം (കുറഞ്ഞത് 3 വര്‍ഷത്തെ സ്ഥിര നിക്ഷേപം) സ്ഥിര നിക്ഷേപ അടിസ്ഥാനത്തിലാണ് വീസയ്ക്ക് അപേക്ഷിക്കുന്നതിലെങ്കില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫേഴ്‌സ് (ജിഡിആര്‍എഫ്എ) വഴിയും വസ്തുവകകളുടെ അടിസ്ഥാനത്തിലാണെങ്കില്‍ ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ് വഴിയുമാണ് വീസയ്ക്ക് അപേക്ഷ നല്‍കേണ്ടത്. ജിഡിആര്‍എഫ്എ സൈറ്റ്: https://smart.gdrfad.gov.ae
ലോഗിന്‍ ചെയ്ത ശേഷം പുതിയ അപേക്ഷയായി റജിസ്റ്റര്‍ ചെയ്യാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo