visit visa : പ്രവാസിയായ മകളുടെ ഇടപെടലിലൂടെ അവയവ ദാനം; മൂന്നുപേര്‍ക്ക് പുതുജീവനേകി ഗള്‍ഫില്‍ സന്ദര്‍ശന വിസയിലെത്തിയ മലയാളി യാത്രയായി - Pravasi Vartha PRAVASI

visit visa : പ്രവാസിയായ മകളുടെ ഇടപെടലിലൂടെ അവയവ ദാനം; മൂന്നുപേര്‍ക്ക് പുതുജീവനേകി ഗള്‍ഫില്‍ സന്ദര്‍ശന വിസയിലെത്തിയ മലയാളി യാത്രയായി

മൂന്നുപേര്‍ക്ക് പുതുജീവനേകി ഗള്‍ഫില്‍ സന്ദര്‍ശന വിസയിലെത്തിയ മലയാളി യാത്രയായി. സന്ദര്‍ശന വിസയില്‍ റിയാദിന് സമീപം അല്‍ഖര്‍ജിലുള്ള മകളുടെ അടുത്തെത്തിയ മലയാളി visit visa ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. കോട്ടയം മേവള്ളൂര്‍ വെള്ളൂര്‍ ചാമക്കാലയില്‍ വീട്ടില്‍ തച്ചേത്തുപറമ്പില്‍ വര്‍ക്കി ജോസ് (61) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളെല്ലാം ദാനം ചെയ്തു.
അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ മകള്‍ പിങ്കിയുടെ മാതൃകാപരമായ ഇടപെടലിലാണ് അവയവങ്ങള്‍ ദാനം ചെയ്ത് മൂന്ന് രോഗികള്‍ക്ക് പുതുജീവന്‍ നല്‍കാനിടയാക്കിയത്. മകളുടെ അടുത്തേക്ക് നാല് മാസം മുമ്പാണ് സന്ദര്‍ശന വിസയില്‍ വര്‍ക്കി ജോസ് എത്തിയത്. 20 ദിവസം മുമ്പ് മസ്തിഷ്‌കാഘാതമുണ്ടായതിനെ തുടര്‍ന്ന് കിങ് ഖാലിദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അന്ത്യം സംഭവിച്ചത്.
തുടര്‍ന്ന് പിങ്കി തന്റെ സഹോദരന്‍ ജിന്‍സ്, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരുമായി ആലോചിച്ച് ഇതേ ആശുപത്രിയില്‍ തന്നെ അവയവ ദാനം നടത്താനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ട് നല്‍കിയത്. വൃക്ക, കരള്‍, നേത്രപടലം എന്നിവയാണ് മറ്റ് രോഗികള്‍ക്ക് മാറ്റിവെച്ചത്. മേരിയാണ് വര്‍ക്കി ജോസിന്റെ ഭാര്യ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. മക്കള്‍: പിങ്കി (അല്‍ഖര്‍ജ്), ജിന്‍സ് (നിയോം, തബൂക്ക്).

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *