നിങ്ങള്‍ ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ആളാണെങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം. അല്‍ ഇത്തിഹാദ് റോഡിന്റെ dubai sharjah road വേഗത പരിധി മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറച്ചത് ഇന്നലെ മുതല്‍ നിലവില്‍ വന്നു.
എന്തുകൊണ്ടാണ് റോഡിന്റെ വേഗത കുറയുന്നത്?
വിവിധ ഘടകങ്ങള്‍ക്കും എന്‍ജിനീയറിങ് മാനദണ്ഡങ്ങള്‍ക്കും വിധേയമായാണ് വേഗപരിധി പരിഷ്‌ക്കരിക്കുന്നത്. റോഡ് ഡിസൈന്‍ വേഗത, മിക്ക ഡ്രൈവര്‍മാരുടെ യഥാര്‍ത്ഥ വേഗത, 85 ശതമാനം വാഹനമോടിക്കുന്നവരുടെ വേഗത എന്നിവയുടെ അടിസ്ഥാനത്തിലാണെന്ന് ആര്‍ടിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
റോഡിലെ നഗരവല്‍ക്കരണം, കാല്‍നടയാത്ര, സുപ്രധാന സൗകര്യങ്ങളുടെ സാന്നിധ്യം, ട്രാഫിക് അപകടങ്ങളുടെ ചരിത്രം, റോഡിലെ ട്രാഫിക്ക് വോളിയം എന്നിവയാണ് മറ്റ് പാരാമീറ്ററുകള്‍.
വേഗത എപ്പോള്‍ കുറയ്ക്കണമെന്ന് എങ്ങനെ അറിയാം?
ഷാര്‍ജയ്ക്കും അല്‍ ഗര്‍ഹൂദ് പാലത്തിനും ഇടയിലുള്ള ഭാഗത്ത് വേഗത കുറയ്ക്കല്‍ പ്രാബല്യത്തില്‍ വന്നതായി ആര്‍ടിഎ അറിയിച്ചു. അല്‍ ഇത്തിഹാദ് റോഡിലെ അപ്ഡേറ്റ് ചെയ്ത ട്രാഫിക് സിഗ്‌നലുകളില്‍ നിങ്ങള്‍ക്ക് പുതിയ വേഗപരിധി കാണാന്‍ കഴിയുമെന്ന് മാത്രമല്ല, കുറഞ്ഞ വേഗത പ്രാബല്യത്തില്‍ വരുന്ന പ്രദേശത്തെ റോഡില്‍ ചുവന്ന ലൈനുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ടാകും.
പിഴ എത്രയാണ്
നിങ്ങള്‍ ഈ റോഡ് അടയാളങ്ങള്‍ ശ്രദ്ധിക്കാതെ, ഈ പാതയിലൂടെ മണിക്കൂറില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ഡ്രൈവ് ചെയ്യുന്നത് തുടരുകയാണെങ്കില്‍, യുഎഇയുടെ ട്രാഫിക് നിയമത്തില്‍ സൂചിപ്പിച്ചിരിക്കുന്ന പിഴകളുടെ പട്ടിക പ്രകാരം നിങ്ങള്‍ക്ക് കുറഞ്ഞത് 600 ദിര്‍ഹം പിഴ ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo