expat group : അങ്ങേയറ്റം ദുരനുഭവം; വിമാനത്തില്‍ വെച്ച് അപസ്മാര ബാധയുണ്ടായതിനാല്‍ യാത്ര മുടങ്ങി; പ്രവാസി മലയാളി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് എട്ട് ദിവസം - Pravasi Vartha PRAVASI

expat group : അങ്ങേയറ്റം ദുരനുഭവം; വിമാനത്തില്‍ വെച്ച് അപസ്മാര ബാധയുണ്ടായതിനാല്‍ യാത്ര മുടങ്ങി; പ്രവാസി മലയാളി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് എട്ട് ദിവസം

പ്രവാസി മലയാളി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് എട്ട് ദിവസം. വിമാനത്തില്‍ വെച്ച് അപസ്മാര ബാധയുണ്ടായതിനാല്‍ യാത്ര മുടങ്ങിയ മലയാളി ദിവസങ്ങളോളം റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങുകയായിരുന്നു. ടിക്കറ്റുകള്‍ മാറിമാറിയെടുത്തെങ്കിലും ഒരു വിമാനക്കമ്പനിയും സ്വീകരിക്കാന്‍ തയാറായില്ല. ഒടുവില്‍ സാമൂഹികപ്രവര്‍ത്തകര്‍ ഇടപെട്ട് എട്ട് ദിവസത്തിന് ശേഷം എറണാകുളം സ്വദേശി സാജു തോമസിനെ (47) നാട്ടിലെത്തിച്ചു expat group .
റിയാദിന് സമീപം റുവൈദയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഈ മാസം 12നാണ് നാട്ടിലേക്ക് പോകാന്‍ റിയാദ് എയര്‍പോര്‍ട്ടിലെത്തിയത്. ഓര്‍ക്കാപ്പുറത്ത് സ്‌പോണ്‍സര്‍ എക്‌സിറ്റ് അടിച്ചുള്ള യാത്രയായിരുന്നു. കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു ടിക്കറ്റ്. എമിഗ്രേഷന്‍, ബോഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചത്. ശാരീരികസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. പരിഭ്രാന്തിക്കിടയില്‍ പല്ലുകള്‍ കടിച്ച് നാവ് മുറിഞ്ഞു, വായില്‍ ചോരയും വന്നു. ഉടന്‍ വിമാനത്തില്‍നിന്ന് പുറത്തിറക്കി പ്രാഥമ ശുശ്രൂഷ നല്‍കി. എമിഗ്രേഷന്‍ കഴിഞ്ഞതിനാല്‍ എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ലായിരുന്നു.
ബന്ധുക്കളെ വിളിച്ചുപറഞ്ഞ് അടുത്ത വിമാനത്തിനുള്ള ടിക്കറ്റ് എത്തിച്ചു. പക്ഷേ വിമാനക്കമ്പനി സ്വീകരിക്കാന്‍ തയാറായില്ല. ടിക്കറ്റുകള്‍ മാറിമാറി എടുത്ത് അടുത്ത ദിവസങ്ങളിലും ശ്രമിച്ചു. ഒരു വിമാനക്കമ്പനിയും തയാറായില്ല. പുറത്തിറങ്ങാനും വയ്യ, യാത്രയും നടക്കുന്നില്ല. ടെര്‍മിനലിനുള്ളില്‍ തന്നെ കഴിയേണ്ട അവസ്ഥയില്‍ സ്ഥിതിയാകെ വഷളായി. എവിടെയോ തലയിടിച്ച് വീണ് നെറ്റി മുഴക്കുകയും കണ്ണിന് മുകളില്‍ രക്തം കട്ടപിടിച്ച് കണ്‍പോള വീര്‍ത്ത് നീലിക്കുകയും ചെയ്തു. ഇത് കൂടിയായതോടെയാണ് വിമാന ജീവനക്കാര്‍ സ്വീകരിക്കാന്‍ ഒട്ടും തയാറാവാതിരുന്നത്. നാലുദിവസമാണ് ടെര്‍മിനലിനുള്ളില്‍ കഴിഞ്ഞത്.
വിവരമറിഞ്ഞ് സാമൂഹികപ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, അലി ആലുവ, ഡൊമിനിക് സാവിയോ എന്നിവര്‍ എയര്‍പോര്‍ട്ടിലെത്തി ഉദ്യോഗസ്ഥരെ കണ്ട് അവരുടെ ജാമ്യത്തില്‍ ആളെ പുറത്തിറക്കി. എമിഗ്രേഷന്‍ നടപടികള്‍ കാന്‍സല്‍ ചെയ്തു. ആശുപത്രിയിലെത്തിച്ച് മതിയായ ചികിത്സ നല്‍കുകയും സി.ടി സ്‌കാനിങ് ഉള്‍പ്പെടെയുള്ള വിശദമായ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മനസ്സിലായി. ഒരു സഹായിയുണ്ടെങ്കില്‍ കൊണ്ടുപോകാമെന്നായി വിമാനക്കമ്പനികള്‍. അതുവരെയുള്ള നാലുദിവസം അലി ആലുവ, ഡൊമിനിക് സാവിയോ എന്നിവര്‍ ഏറ്റെടുത്ത് സ്വന്തം താമസസ്ഥലത്ത് കൊണ്ടുപോയി പരിചരിച്ചു. നല്ല ആരോഗ്യം വീണ്ടെടുത്തു. കൊച്ചി വരെ ഒപ്പം പോകാന്‍ ശിഹാബ് കൊട്ടുകാട് സന്നദ്ധനായി.
ഞായറാഴ്ച കൊച്ചിയിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറി. ഇപ്പോള്‍ അദ്ദേഹം പൂര്‍ണാരോഗ്യവാനായെന്നും വളരെ ഉത്സാഹത്തോടെയാണ് എയര്‍പോര്‍ട്ടില്‍നിന്ന് ജ്യേഷ്ഠനോടൊപ്പം വീട്ടിലേക്ക് പോയതെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു. നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടില്‍ എയര്‍ ഇന്ത്യ സൂപ്പര്‍വൈസര്‍ ജോസഫും ആവശ്യമായ സഹായം നല്‍കി. ഷാനവാസ്, സലാം പെരുമ്പാവൂര്‍, ബോബി എന്നിവരും സഹായത്തിന് ഒപ്പമുണ്ടായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *