car ac service ; കാറിനുള്ളില്‍ എസി പ്രവര്‍ത്തിപ്പിക്കുന്നത് അപകടം ഉണ്ടാക്കുമോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം - Pravasi Vartha UAE

car ac service ; കാറിനുള്ളില്‍ എസി പ്രവര്‍ത്തിപ്പിക്കുന്നത് അപകടം ഉണ്ടാക്കുമോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍ എ.സി. ഓണ്‍ ചെയ്യാതെ കാറില്‍ സഞ്ചരിക്കുന്നത് ചിന്തിക്കാനാകില്ല. വേനല്‍ക്കാലമായാലും മഴക്കാലമായാലും വാഹനങ്ങളിലെ എ.സി. ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്.ദീര്‍ഘ ദൂര യാത്രയില്‍ കാര്‍ അല്‍പം നേരം വഴിയരികില്‍ നിര്‍ത്തി എ.സി ഓണ്‍ ചെയ്ത് വിശ്രമിക്കുന്ന സ്വഭാവമുള്ളവര്‍ ധാരാളമുണ്ട്. അത്തരക്കാര്‍ ഒന്ന് ശ്രദ്ധിക്കുക. കാരണം അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയാണിത് car ac service .
കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടന്‍ വിനോദ് തോമസിന്റെ മരണകാരണം വിഷവാതകം ശ്വസിച്ചതിനാലാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ആദ്യമായല്ല. ഇത്തരത്തില്‍ ഒരു മരണം സംഭവിക്കുന്നത്. ഇതിന് മുന്‍പും നിരവധി ആളുകള്‍ ഇത്തരം വിഷവാതകം ശ്വസിച്ചു മരണപെട്ടിട്ടുണ്ട്.
ഇത്തരം മരണങ്ങള്‍ക്ക് കാരണം എന്താണ് ?
പെട്രോള്‍/ഡീസല്‍ ജ്വലിപ്പിച്ചാണ് കാറിന്റെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നത്.പൂര്‍ണ്ണ ജ്വലനം നടന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാല്‍ അപൂര്‍ണ്ണമായ ജ്വലനം നടക്കുമ്പോള്‍, അതായത് ജ്വലനത്തിന് ആവശ്യമായ ഓക്‌സിജന്റെ അഭാവത്തില്‍ ചെറിയ അളവില്‍ കാര്‍ബണ്‍ മോണോ ഓക്സൈഡ് ഉണ്ടാവാനും സാധ്യത ഉണ്ട്. ഇങ്ങനെ ഇന്ധനം ജ്വലിച്ചു തീരുമ്പോള്‍ ഏകദേശം 30,000 പാര്‍ട്‌സ് പെര്‍ മില്യണ്‍ കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷ വാതകം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇത് എക്‌സ്‌ഹോസ്റ്റ് പൈപ്പില്‍ ഘടിപ്പിച്ച ‘ക്യാറ്റലിറ്റിക്ക് കോണ്‍വെര്‍ട്ടര്‍’ എന്ന സംവിധാനം വച്ച് വിഷം അല്ലാത്ത കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആക്കി മറ്റും. സാധാരണ ഗതിയില്‍ കാറുകളില്‍ ഇത് യാതൊരു പ്രശ്‌നവും ഉണ്ടാക്കാറില്ല. എങ്കിലും തുരുമ്പിച്ചോ, മറ്റു കാരണങ്ങള്‍ കൊണ്ട് ദ്രവിച്ചോ പൈപ്പില്‍ ദ്വാരങ്ങള്‍ വീണാല്‍ ‘ക്യാറ്റലിറ്റിക്ക് കോണ്‍വെര്‍ട്ടറില്‍’ എത്തുന്നതിനും മുന്‍പേ കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷ വാതകം പുറത്തേക്കു വരാം. അതല്ല ക്യാറ്റലിറ്റിക്ക് കോണ്‍വെര്‍ട്ടര്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഇങ്ങനെ സംഭവിക്കാം. ഇത്തരത്തില്‍ ഏതെങ്കിലും കാരണം കൊണ്ട് ഈ പുക അകത്തു കയറിയാല്‍ അത് അപകടമാണ്.
ഈ അവസ്ഥ ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തില്‍ ആണെങ്കില്‍ പുറത്തു നിന്നുള്ള വായൂ പ്രവാഹം കൊണ്ട് ഇതിലെ നല്ലൊരു ഭാഗം ലയിച്ചു പോകും. പക്ഷെ, നിര്‍ത്തിയ വാഹനത്തില്‍ ഇത് ദ്വാരങ്ങളില്‍ കൂടി അകത്തേയ്ക്ക് കടക്കാം. ഇത് കുറെ സമയം ശ്വസിച്ചാല്‍ മരണം സംഭവിക്കാം. എസി യില്‍ ഉറങ്ങിപ്പോകുന്ന പലര്‍ക്കും കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം മനസിലാകണമെന്നില്ല. ഈ ‘പുക’ ഏറെ നേരം ശ്വസിച്ചാല്‍, അതു രക്തത്തിലെ ഓക്‌സിജന്റെ അളവു കുറയാന്‍ കാരണമാകുന്നു.. അത് മരണത്തിനു കാരണമായിത്തീരുന്നു.
എയര്‍ കണ്ടിഷന്‍ ഓണാണെങ്കിലും വായുസഞ്ചാരം ശരിയായി നടക്കാത്തതിനാല്‍ കാറിനുള്ളിലെ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവു കൂടുന്നു. സാധാരണ നാം ശ്വസിക്കുന്ന പ്രാണവായുവിലെ ഓക്‌സിജന്‍ രക്തത്തിലെ ഹീമോേഗ്ലാബിനെ കൂട്ടുപിടിച്ച് അതിനൊപ്പമാണ് വിവിധ ശരീരഭാഗങ്ങളിലെത്തുന്നത്. എന്നാല്‍ ഓക്‌സിജനൊപ്പം കാര്‍ബണ്‍ മോണോക്‌സൈഡും ശരീരത്തിലെത്തിയാല്‍ ഹീമോഗ്ലോബിന്‍ മുന്‍ഗണന കൊടുക്കുന്നത് കാര്‍ബണ്‍ മോണോക്‌സൈഡിനൊപ്പം ചേരാനാണ്.കാര്‍ബണ്‍ മോണോക്‌സൈഡ് കൂടുതല്‍ ശരീരത്തിനുള്ളിലെത്തും തോറും ഹീമോ ഗ്ലോബിനെയും കൂട്ടുപിടിച്ച് കോശങ്ങളിലെല്ലാം എത്തും. അങ്ങനെ ആവശ്യമായ പ്രാണവായു കിട്ടാതെ കോശങ്ങള്‍ നശിക്കാന്‍ കാരണമാകും.ശരീരത്തെ മരണാസന്നമാക്കാന്‍ കാര്‍ബണ്‍ മോണോക്‌സൈഡിന് ഏതാനും മിനിറ്റു മതി.ശ്വാസതടസ്സം, തലകറക്കം, ക്ഷീണം, മന്ദത എന്നിവയൊക്കെ അപകടലക്ഷണങ്ങളാണ്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
യാത്ര ചെയ്യാന്‍ കാറില്‍ കയറി ഇരുന്നയുടന്‍ എസി പ്രവര്‍ത്തിപ്പിക്കരുത്. കാരണം കാറിന്റെ ഡാഷ് ബോര്‍ഡ്, ഇരിപ്പിടങ്ങള്‍, എയര്‍ ഫ്രഷ്‌നര്‍ എന്നിവയില്‍ നിന്നു പുറപ്പെടുന്ന ബെന്‍സൈം എന്ന വിഷ വാതകം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ചൂടുകാലത്താണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
ചൂടുകാലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ഉള്ളില്‍ കയറിയ ഉടന്‍ എസി പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക് ഉയര്‍ന്ന തോതില്‍ ഈ വിഷവാതകം ശ്വസിക്കേണ്ടി വരും. ചൂടുള്ള സ്ഥലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുള്ളില്‍ ബൈന്‍സൈമിന്റെ അളവ് 2000 മുതല്‍ 4000 മി.ഗ്രാം വരെ ഉയരാന്‍ സാധ്യതയുണ്ട്.
സാധാരണ അടച്ചിട്ട മുറിയിലോ കാറിലോ ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയില്‍ ബെന്‍സൈമിന്റെ അംഗീകരിച്ച അളവ് 50 മി.ഗ്രാം/സ്‌ക്വയര്‍ഫീറ്റാണ്.
ബെന്‍സൈം വാതകം ശ്വസിക്കുന്നത് എല്ലുകളെ വിഷമയമാക്കുകയും വെളുത്ത രക്താണുക്കളുടെ കുറവും രക്തക്കുറവുമുണ്ടാക്കുകയും ചെയ്യും. ബെന്‍സൈം വാതകം കരളിനെയും വൃക്കകളെയും വിഷ മയമാക്കുന്നു.
എ സി ഓണ്‍ ചെയ്യുന്നതിനു മുമ്പ് ചില്ലുകള്‍ താഴ്ത്തി ശുദ്ധവായു ഉള്ളില്‍ കടത്തിയശേഷം മാത്രം എ സി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രദ്ധിക്കുക.
ഏറെ നേരം വെയിലത്ത് കിടന്ന വാഹനം ഓണ്‍ ആക്കുമ്പോള്‍ വിന്‍ഡോ ഗ്ലാസുകള്‍ എല്ലാം താഴ്ത്തി ഫാന്‍ പരമാവധി വേഗത്തില്‍ പ്രവര്‍ത്തിപ്പിച്ച് കൊണ്ട് ഓടിക്കുക. ചൂടു വായുവിനെ എളുപ്പത്തില്‍ പുറന്തള്ളാന്‍ ഇതു സഹായിക്കും. അതിനുശേഷം മാത്രം ഗ്ലാസുകള്‍ ഉയര്‍ത്തി എസി പ്രവര്‍ത്തിപ്പിക്കുക.
പൊടിയില്ലാത്ത, ശുദ്ധ വായു ലഭിക്കുന്ന സാഹചര്യങ്ങളില്‍ മാത്രം എസിയുടെ വെന്റിലേഷന്‍ അഥവാ പുറത്ത് നിന്ന് വായു സ്വീകരിക്കുന്ന മോഡ് ഇടുക.
എസിയ്ക്ക് തണുപ്പ് കുറവുണ്ടെന്ന് തോന്നുന്ന പക്ഷം അത് എസി മെക്കാനിക്കിനെക്കൊണ്ട് പരിശോധിപ്പിച്ച് തകരാര്‍ പരിഹരിക്കുക.
വീട്ടിലാണെങ്കിലും പാര്‍ക്കു ചെയ്ത കാറിന്റെ ഗ്ലാസും മറ്റും അടച്ചിടുക. അബദ്ധത്തില്‍ കുട്ടികള്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോകാതിരിക്കാന്‍ ഇത് സഹായിക്കും.
ശുദ്ധവായു ഉള്ള സ്ഥലത്തേയ്ക്കു മാറുക. ആള്‍ ബോധരഹിതനാണെങ്കില്‍ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് ഓക്‌സിജന്‍ നല്‍കാന്‍ ശ്രമികുക.
കുട്ടികളെ കാറിലിരുത്തി പോകുന്നത് മറ്റൊരു പ്രധാന അപകടമാണ്. കുട്ടികളെ അടച്ച കാറിനുള്ളിലിരുത്തി പോകേണ്ടിവന്നാല്‍ തന്നെ വിന്‍ഡോ 3-4 സെ.മീ എങ്കിലും ഉയര്‍ത്തിവയ്ക്കുക. പവര്‍ വിന്‍ഡോ ആണെങ്കില്‍ ഇതും അപകടകരമാണ്. കുട്ടിയുടെ കൈയും മറ്റും വിന്‍ഡോയ്ക്കിടയില്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയേറെയാണ്.
വളര്‍ത്തുമൃഗങ്ങളേയും നിര്‍ത്തിയിട്ട കാറിനുള്ളില്‍ അടച്ചിട്ടിട്ടു പോകരുത്. കാറിനുള്ളില്‍ കുടുങ്ങിപ്പോയി ശ്വാസതടസ്സമുണ്ടായാല്‍ എത്രയും വേഗം പുറത്തുകടക്കാന്‍ ശ്രമിക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *