former expat : രോഗം മൂലം ബുദ്ധിമുട്ടുന്നതിനിടയില്‍ വായ്പാ തിരിച്ചടവ് മുടങ്ങി; ഒടുവില്‍ വീട് ജപ്തിയിലായി; സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് മുന്‍ പ്രവാസി - Pravasi Vartha PRAVASI

former expat : രോഗം മൂലം ബുദ്ധിമുട്ടുന്നതിനിടയില്‍ വായ്പാ തിരിച്ചടവ് മുടങ്ങി; ഒടുവില്‍ വീട് ജപ്തിയിലായി; സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് മുന്‍ പ്രവാസി

സുമനസുകളുടെ സഹായം അഭ്യര്‍ത്ഥി മുന്‍ പ്രവാസി. അമ്പലപ്പുഴ ആമയിട തെക്കേമനയില്‍ ശ്രീകുമാര്‍ എന്ന മുന്‍ പ്രവാസി ഏതു നിമിഷവും വീട്ടില്‍ നിന്ന് ഇറങ്ങിക്കൊടുക്കേണ്ട അവസ്ഥയിലാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് രോഗം മൂലം മുടങ്ങിയതോടെ വീട് ജപ്തിയിലായി. ഒരു പശുവിനെ വളര്‍ത്തി അതിന്റെ പാലു വിറ്റ് കിട്ടുന്നതു കൊണ്ട് ഉപജീവനം കഴിക്കുന്ന ശ്രീകുമാര്‍ വന്‍തുക എങ്ങനെ തിരിച്ചടയ്ക്കും എന്നറിയാതെ വിഷമിക്കുകയാണ് former expat .
താമസിക്കുന്ന വീട് ഇപ്പോള്‍ ശ്രീകുമാറിന്റെയും കുടുംബത്തിന്റെയുമല്ല. ജപ്തി ചെയ്ത് ഇവരെ വീട്ടില്‍ നിന്ന് ഇവരെ പുറത്താക്കിയതാണ്. മുന്‍പ് സിംഗപ്പൂരില്‍ ജോലി ചെയ്തിരുന്ന ശ്രീകുമാര്‍ 2013 ലാണ് 14 ലക്ഷം രൂപ ഭവന വായ്പ എടുത്തത്. 11 ലക്ഷം രൂപ തിരിച്ചടച്ചു. രോഗം മൂലം സിംഗപ്പൂരില്‍ നിന്ന് മടങ്ങിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി. പലിശയും പിഴപ്പലിശയുമായി വന്‍തുകയായതോടെയാണ് ജപ്തിയുണ്ടായത്. മറ്റൊരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വാടകകൊടുക്കാനില്ലാത്തതിനാല്‍ രണ്ടു വര്‍ഷം മുന്‍പ് ജപ്തി ചെയ്ത വീട്ടില്‍ തിരിച്ചെത്തിയതാണ്. അതേസമയം കോടതി ഉത്തരവുമായി ഇറങ്ങിക്കൊടുക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ കമ്പനി വീണ്ടുമെത്തിയിരിക്കുകയാണ്.
ഭാര്യയും രണ്ട് പെണ്‍മക്കളും ഭര്‍ത്താവ് മരിച്ച സഹോദരിയുമാണ് ഒപ്പമുള്ളത്. ഒരു പശുവിനെ വളര്‍ത്തി അതിന്റെ പാല്‍ വിറ്റാണ് കുടുംബം ഉപജീവനം നടത്തുന്നത്. കലക്ടര്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് സഹായം തേടി അപേക്ഷ നല്‍കിയെങ്കിലും നടപടിയൊന്നുമായില്ല. സന്നദ്ധ സംഘടനകളോ ഉദാരമതികളോ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
അക്കൗണ്ട് വിവരങ്ങള്‍
SREEKUMAR
A/C NO-7481433480
IFSC- IDIB000A177
INDIAN BANK
AMBALAPUZHA
MOBILE- 99615 56004

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *