labour community market : പകല്‍ തൊഴിലാളികള്‍, രാത്രിയില്‍ ബിസിനസുകാര്‍: യുഎഇയിലെ ഈ പ്രവാസികള്‍ അധിക വരുമാനം നേടുന്നത് ഇങ്ങനെ - Pravasi Vartha UAE

labour community market : പകല്‍ തൊഴിലാളികള്‍, രാത്രിയില്‍ ബിസിനസുകാര്‍: യുഎഇയിലെ ഈ പ്രവാസികള്‍ അധിക വരുമാനം നേടുന്നത് ഇങ്ങനെ

ചില ദുബായ് നിവാസികള്‍ പകല്‍ തൊഴിലാളികളും രാത്രിയില്‍ ബിസിനസുകാരുമാണ്. ജോലിസ്ഥലത്തെ ഷിഫ്റ്റിന് ശേഷം വൈകുന്നേരത്തോടെ, അല്‍ഖൂസിലെ ലേബര്‍ കമ്മ്യൂണിറ്റി മാര്‍ക്കറ്റില്‍ സ്വന്തം ബിസിനസ്സ് നടത്താനും അധിക വരുമാനം നേടാനും അവര്‍ തയ്യാറാകുന്നു. പകല്‍ സമയത്ത് പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ക്ലീനര്‍, ആകുന്നവര്‍ രാത്രിയില്‍ തയ്യല്‍ക്കാരനോ പച്ചക്കറി കച്ചവടക്കാരനോ ജ്യൂസ് മേക്കറോ ആയി മാറുന്നു.
ലേബര്‍ കമ്മ്യൂണിറ്റി മാര്‍ക്കറ്റില്‍ റെഡി-ടു-ഈറ്റ് ഭക്ഷണം; പച്ചക്കറികളും പഴങ്ങളും; മാംസം, മത്സ്യം; വസ്ത്രങ്ങള്‍, ഷൂസ്, സുഗന്ധദ്രവ്യങ്ങള്‍; മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും; ബാര്‍ബര്‍മാരും തയ്യല്‍ക്കാരും തുടങ്ങിവര്‍ ബിസിനസ് നടത്തുന്നുണ്ട്. ആരോഗ്യം, സുരക്ഷ, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധികാരികള്‍ ഉറപ്പാക്കുന്ന വിപണിയില്‍ തൊഴിലാളി സമൂഹത്തെ പരിപാലിക്കുന്നതിനായി ഉല്‍പ്പന്നങ്ങള്‍ താങ്ങാനാവുന്ന നിരക്കിലാണ് വില്‍ക്കുന്നത്.
കഠിനാധ്വാനത്തിന്റെ വിജയം
പകല്‍ തൊഴിലാളിയും രാത്രിയില്‍ ബിസിനസുകാരനുമായി മാറുന്ന നിരവധി തൊഴിലാളികളില്‍ ഒരാളാണ് അഹമ്മദ് അഷ്ഫാഖ്. മേസണ്‍ ജോലി പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം സംരംഭകന്റെ തൊപ്പി അണിയുന്നു. ”എന്റെ ദിവസം എപ്പോഴും തിരക്ക് നിറഞ്ഞതാണ്. ഞാന്‍ നിര്‍മ്മാണ സ്ഥലത്ത് നിന്ന് വൈകുന്നേരം 4 മണിക്ക് തിരിച്ചെത്തി 5.30 വരെ വിശ്രമിക്കുന്നു. വിശ്രമത്തിനുശേഷം, ഞാന്‍ രാത്രി 10 മണി വരെ ഇവിടെ ജോലി ചെയ്യുന്നു, മാതളനാരകം, ഓറഞ്ച്, മുന്തിരി എന്നിവയില്‍ നിന്ന് ജ്യൂസ് ഉണ്ടാക്കുന്നതാണ് എന്റെ സംരംഭം” അദ്ദേഹം പറഞ്ഞു. താന്‍ പ്രതിദിനം നൂറിലധികം കപ്പുകള്‍ വില്‍ക്കുന്നുണ്ട്. മുമ്പ് സ്വന്തം നാട്ടില്‍ ഈ ജോലി ചെയ്തിരുന്നുവെന്നും അത് ഇപ്പോള്‍ അധിക വരുമാനം നേടാന്‍ സഹായിക്കുന്നുവെന്നും അഷ്ഫാഖ് വ്യക്തമാക്കി.
സ്വപ്നങ്ങള്‍ തുന്നിച്ചേര്‍ക്കുന്നവര്‍
ചിലര്‍ സന്ദര്‍ശകരുടെ വിശപ്പിനെ ശമിപ്പിക്കുമ്പോള്‍, മറ്റുള്ളവര്‍ നൂലും സൂചിയും ഉപയോഗിച്ച് അവരുടെ സര്‍ഗ്ഗാത്മകത പ്രദര്‍ശിപ്പിക്കുകയാണ്. അഷ്റഫുള്‍ പകല്‍ സമയത്ത് ചിത്രകാരനും ജോലി സമയം കഴിഞ്ഞാല്‍ തയ്യല്‍ക്കാരനുമാണ്. ”എനിക്ക് എപ്പോഴും തയ്യല്‍ ജോലിയില്‍ താല്‍പ്പര്യമുണ്ടായിരുന്നു. യു.എ.ഇ.യില്‍ വരുന്നതിന് മുമ്പ് ചിറ്റഗോങ്ങില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്തിരുന്നതിനാല്‍ ജോലിക്ക് ശേഷമുള്ള ഹോബിയെ ഒരു ബിസിനസ് ആക്കി മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു,” അഷ്റഫുള്‍ പറഞ്ഞു. ദുബായില്‍ സ്വന്തമായി ടെയ്ലറിംഗ് ഷോപ്പ് തുടങ്ങണമെന്നാണ് തന്റെ സ്വപ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബത്തെ പിന്തുണയ്ക്കുന്നു
വൈകുന്നേരങ്ങളില്‍ പച്ചക്കറി, പഴം വില്‍പന നടത്തുന്ന നദീം ഖാന്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ക്ലീനറാണ്. ഓഫീസ് സമയം കഴിഞ്ഞയുടനെ അദ്ദേഹം തന്റെ സ്റ്റാളില്‍ എത്തി, പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നു. ”എനിക്ക് വൈകുന്നേരം 4.30 ന് ഇവിടെയെത്തണം, കാരണം താമസക്കാര്‍ ജോലി കഴിഞ്ഞ് വീടുകളില്‍ എത്തുന്നതിനുമുമ്പാണ് പച്ചക്കറികള്‍ വാങ്ങുന്നത്” ഖാന്‍ പറഞ്ഞു.
ഈ സംരംഭകത്വ യാത്ര നാട്ടില്‍ മക്കളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാന്‍ സഹായിച്ചതായി ഖാന്‍ പറഞ്ഞു. ”എന്റെ കുട്ടികള്‍ വളര്‍ന്നതിന് അനുസരിച്ച് അവരുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നത് ബുദ്ധിമുട്ടായിക്കൊണ്ടിരുന്നു. ദുബായ് മുനിസിപ്പാലിറ്റിയും ദുബായ് പോലീസും ഇത് സ്ഥാപിച്ചപ്പോള്‍, ഞാന്‍ ഒരു പച്ചക്കറി സ്റ്റാള്‍ നടത്താന്‍ തീരുമാനിച്ചു. 1, 3 ഗ്രേഡുകളിലുള്ള എന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഞാന്‍ ഇപ്പോള്‍ അധിക വരുമാനം ഉണ്ടാക്കുന്നുണ്ട്” ഖാന്‍ പറയുന്നു.
കച്ചവട പങ്കാളികള്‍
കരാമയിലെ ഒരു റസ്റ്റോറന്റില്‍ സഹായിയായി ജോലി ചെയ്യുകയാണ് മുഅസ്സം ഷാഫി. എന്നാല്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ അദ്ദേഹം തന്റെ സ്വന്തം ഭക്ഷണശാല തുറക്കുന്നു. ‘ഞാന്‍ ഇന്ത്യയില്‍ ലഖ്നൗവിലെ ഒരു റെസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്നു. അവിടെ നിന്ന് പഠിച്ച വിഭവങ്ങളാണ് ഇവിടെ തയ്യാറാക്കുന്നത്’ ഷാഫി വ്യക്തമാക്കി.
”എന്റെ കൈയ്യിലുള്ള എല്ലാ പണവും നിക്ഷേപിച്ച് റിസ്‌ക് എടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ ഒരു ബിസിനസ്സ് പങ്കാളിയുമായി സംസാരിക്കുകയും അവനുമായി ഒരു കരാര്‍ ഉണ്ടാക്കുകയും ചെയ്തു. ‘ഷാഫി പറഞ്ഞു. ഈ അധിക വരുമാനം തീര്‍ച്ചയായും എന്നെ വളരെയധികം സഹായിക്കുന്നു. മികച്ച സമ്പാദ്യത്തിലൂടെ എന്റെ കുടുംബത്തെ പോറ്റാന്‍ എനിക്ക് കഴിയുന്നുണ്ട്. എന്നെങ്കിലും സ്വന്തം റസ്റ്റോറന്റ് തുടങ്ങണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും ഷാഫി പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *