expat kerala : വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാത്തതിനാല്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു; പ്രവാസി വ്യവസായിക്കെതിരെ കേസ് - Pravasi Vartha KERALA

expat kerala : വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാത്തതിനാല്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു; പ്രവാസി വ്യവസായിക്കെതിരെ കേസ്

വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാത്തതിനാല്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായിക്കെതിരെ കേസ്. പഞ്ചായത്ത് ഭരണ സമിതിക്കെതിരെ റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജിനെതിരെയാണ് expat kerala പൊലീസ് കേസെടുത്തിരിക്കുന്നത്.
നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും വ്യവസായ സ്ഥാപനത്തിനു കെട്ടിട നമ്പര്‍ നല്‍കാത്ത പഞ്ചായത്ത് നടപടിക്കെതിരെ ഷാജിമോന്‍ സമരം നടത്തിയിരുന്നു. കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് പടിക്കലാണ് ഷാജിമോന്‍ ജോര്‍ജ് സമരം തുടങ്ങിയത്. റോഡില്‍ കിടന്നും പ്രതിഷേധം നടത്തി.
സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൂന്ന് മാസത്തോളമാണ് മാഞ്ഞൂര്‍ പഞ്ചായത്ത് അധികൃതര്‍ കെട്ടിട നമ്പര്‍ നല്‍കാതിരുന്നത്. പിന്നാലെയായിരുന്നു പ്രതിഷേധം. പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നു.
എ്ന്നാല്‍ പഞ്ചായത്ത് വളപ്പില്‍ അതിക്രമിച്ചു കയറി സമരം ചെയ്തതിനാണ് കേസ് എടുത്തിരിക്കുന്നത്. ഗതാഗതം തടസം, പൊതു ജനങ്ങള്‍ക്ക് സഞ്ചാര തടസം എന്നിവ സൃഷ്ടിച്ചതിനും കേസുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഷാജിമോന്‍ യുകെയിലേക്ക് പോയതിനു പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *