ഇനി യുഎഇയില്‍ ഭക്ഷണം പാഴാക്കിയാല്‍ പണി പിന്നാലെയെത്തും. യുഎഇയില്‍ ഭക്ഷണം പാഴാക്കുന്ന വീടുകള്‍ക്ക് പിഴ ചുമത്തുന്നത് പരിഗണനയിലെന്ന് അധികൃതര്‍ uae authority . ശരാശരി 60% ഭക്ഷണവും വലിച്ചെറിയുന്നതു കുടുംബങ്ങളാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് ഭക്ഷണനഷ്ടവും പാഴാക്കുന്നതും കുറയ്ക്കുന്ന പദ്ധതി നിഅ്മയുടെ മേധാവി ഖുലൂദ് ഹസന്‍ അല്‍ നുവൈസ് പറഞ്ഞു.
ജല,വൈദ്യുതി ഉപയോഗത്തിന്റെ മാതൃകയില്‍, ഉല്‍പാദിപ്പിക്കുന്ന മാലിന്യത്തിന്റെ തോത് അനുസരിച്ച് ഫീസ് അടയ്‌ക്കേണ്ടി വരുമ്പോള്‍ ജനം സ്വയം ബോധവാന്മാരാകുകയും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
രാജ്യത്ത് ഭക്ഷണം പാഴാക്കുന്നതിന്റെ അളവ് ആഗോള ശരാശരിയെക്കാള്‍ ഇരട്ടിയാണ്. വര്‍ഷത്തില്‍ 600 കോടി ദിര്‍ഹത്തിന്റെ ഭക്ഷണം യുഎഇയില്‍ പാഴാക്കുന്നെന്നാണ് കണക്ക്. 2020ലെ ഭക്ഷ്യ സുസ്ഥിര സൂചിക അനുസരിച്ച് യുഎഇയില്‍ ഒരു വ്യക്തി വര്‍ഷത്തില്‍ ശരാശരി 224 കിലോ ഭക്ഷണം പാഴാക്കുന്നു. ഇത് യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവയെക്കാള്‍ ഇരട്ടിയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo