expat : ഗള്‍ഫില്‍ ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം - Pravasi Vartha PRAVASI

expat : ഗള്‍ഫില്‍ ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഗള്‍ഫില്‍ ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. തൃശൂര്‍ ഒല്ലൂര്‍ കുട്ടനല്ലൂര്‍ പെരിഞ്ചേരിക്കാരന്‍ വീട്ടില്‍ ഔസേപ്പ് ഡേവിസ്(58) ആണ് expat മരിച്ചത്. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.
അഞ്ചു ദിവസം മുന്‍പാണ് സിഞ്ചിലെ അല്‍ അഹ്ലി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായത്. പിന്നീട് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നെങ്കിലും ബോധം തിരിച്ചു കിട്ടിയിരുന്നില്ല. നാട്ടില്‍ ആയിരുന്ന ഭാര്യ ലിജി ബഹ്‌റൈനിലേയ്ക്ക് സന്ദര്‍ശക വീസയില്‍ എത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. എവറസ്റ്റ് മെക്കാനിക്കല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *