penthouse five jumeirah : ദുബായിലെ പുതിയ പെന്റ്ഹൗസ് വിറ്റു പോയത് കേട്ടാല്‍ ഞെട്ടുന്ന തുകയ്ക്ക്; ചിത്രങ്ങള്‍ കാണാം - Pravasi Vartha DUBAI

penthouse five jumeirah : ദുബായിലെ പുതിയ പെന്റ്ഹൗസ് വിറ്റു പോയത് കേട്ടാല്‍ ഞെട്ടുന്ന തുകയ്ക്ക്; ചിത്രങ്ങള്‍ കാണാം

ദുബായിലെ പെന്റ്ഹൗസ് വിറ്റു പോയത് കേട്ടാല്‍ ഞെട്ടുന്ന തുകയ്ക്ക്. പാം ജുമൈറയിലെ പുതിയ പെന്റ്ഹൗസ് penthouse five jumeirah 500 മില്യണ്‍ ദിര്‍ഹത്തിനാണ് വിറ്റത്. 21,949 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന, അഞ്ച് ബെഡ്റൂമുകളുള്ള കോമോ റെസിഡന്‍സ് പെന്റ്ഹൗസില്‍ ഹോം ഓട്ടോമേഷന്‍ സംവിധാനവും ഒരു സ്വകാര്യ എലിവേറ്റര്‍ വഴിയുള്ള എക്സ്‌ക്ലൂസീവ് ആക്സസ്സും സജ്ജീകരിച്ചിരിക്കുന്നു.
ഫ്‌ലോര്‍ ടു സീലിംഗ് ജനലുകളിലൂടെ ദുബായ് സ്‌കൈലൈനിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് പെന്റ്ഹൗസിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. ലക്സാബിറ്റാറ്റ് സോത്ത്ബി ഇന്റര്‍നാഷണല്‍ വിറ്റ മാര്‍സ അല്‍ അറബ് ആയിരുന്നു ഇതുവരെ ഏറ്റവും ചെലവേറിയ പെന്റ്ഹൗസ് എന്ന റെക്കോര്‍ഡ് നേടിയത്. 420 മില്യണ്‍ ദിര്‍ഹം ആയിരുന്നു അതിന്റെ മൂല്യം.
യൂറോപ്പ്, കിഴക്കന്‍ ഏഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കോടീശ്വരന്മാരില്‍ നിന്നും ശതകോടീശ്വരന്മാരില്‍ നിന്നും അള്‍ട്രാ ലക്ഷ്വറി പ്രോപ്പര്‍ട്ടികള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ഉണ്ട്. 500 മില്യണ്‍ ദിര്‍ഹത്തിന് പുതിയ പെന്റ്ഹൗസ് വിറ്റഴിച്ചതോടെ ദുബായിലെ അത്യാഡംബര പാര്‍പ്പിട വസ്തു വിലകളിലെ വര്‍ധന തുടരും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *