മഹ്സൂസ് നറുക്കെടുപ്പിലൂടെ വന്‍തുക സ്വന്തമാക്കി വിജയികള്‍. ശനിയാഴ്ച നടന്ന മഹ്സൂസ് നറുക്കെടുപ്പില്‍ mahzooz all draw result 128,261 വിജയികള്‍ 1,933,520 ദിര്‍ഹം സ്വന്തമാക്കി. കഴിഞ്ഞ ആഴ്ചയില്‍ നിന്ന് വ്യത്യസ്തമായി, 20 മില്യണ്‍ ദിര്‍ഹം എന്ന മെഗാ സമ്മാനം ഇത്തവണ ആര്‍ക്കും നേടാനായില്ല.
രണ്ടാം സമ്മാനം 2500 ദിര്‍ഹം വീതം 60 പേര്‍ നേടി. 77 ദിര്‍ഹം വീതമുള്ള 1,942 വിജയികളാണ് മൂന്നാം സമ്മാനം നേടിയത്. നാലാം സമ്മാനം 23,408 പങ്കാളികള്‍ സ്വന്തമാക്കി. അഞ്ചാം സമ്മാനം 5 ദിര്‍ഹം വീതം 102,848 വിജയികള്‍ കരസ്ഥമാക്കി.
35 ദിര്‍ഹത്തിന് ഒരു കുപ്പി വെള്ളം വാങ്ങുകയും മഹ്‌സൂസിന്റെ ഗ്രാന്‍ഡ് ഡ്രോ അടങ്ങുന്ന പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുക്കുകയും ചെയ്യാം. ഒന്നുമുതല്‍ അഞ്ച് സമ്മാനങ്ങള്‍ക്ക് പുറമെ ട്രിപ്പിള്‍ 100 പ്രതിവാര റാഫിള്‍ നറുക്കെടുപ്പും, മൂന്ന് റാഫിള്‍ വിജയികള്‍ക്ക് എല്ലാ ആഴ്ചയും 100,000 ദിര്‍ഹം നല്‍കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo