പ്രശസ്ത മലയാളി ചിത്രകാരന്‍ യുഎഇയില്‍ അന്തരിച്ചു. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും കേന്ദ്ര ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറിയും മുന്‍ വൈസ് ചെയര്‍മാനും ഫൈനാര്‍ട്‌സ് കോളജ് പ്രഥമ പ്രിന്‍സിപ്പലുമായ തൃശൂര്‍ കേച്ചേരി ചിറനെല്ലൂര്‍ സ്വദേശി പ്രഫ. സി.എല്‍.പൊറിഞ്ചുക്കുട്ടി(91) ആണ് famous painters of kerala ദുബായില്‍ അന്തരിച്ചത്.
വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ഏറെ നാളുകളായി കിടപ്പിലായിരുന്നു. ഇന്നലെ രാത്രി 8ന് ദുബായ് ഗാര്‍ഡന്‍സില്‍ മകന്റെ വീട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ 5 വര്‍ഷമായി മകന്റെയും കുടുംബത്തിന്റെയും കൂടെയായിരുന്നു താമസം. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജിന്റെ ശില്‍പികളിലൊരാളും പ്രധാന അധ്യാപകനുമായിരുന്നു. അദ്ദേഹത്തിന്റെ നവതി കഴിഞ്ഞ വര്‍ഷം മക്കളുടെയും കൊച്ചുമക്കളുടെയും കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നു. ഭാര്യ: എലിസബത്ത്. മക്കള്‍: ബൈജു(സീനിയര്‍ എഡിറ്റര്‍, ദുബായ് ഗവ. മീഡിയ ഓഫിസ്) , ആശ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo