dubai city : അതിവേഗം വളരുന്ന ദുബായ് നഗരത്തിന് മുതല്‍ക്കൂട്ടായി ഇലക്ട്രിക്എയര്‍ ടാക്‌സികളും എത്തുന്നു - Pravasi Vartha DUBAI

dubai city : അതിവേഗം വളരുന്ന ദുബായ് നഗരത്തിന് മുതല്‍ക്കൂട്ടായി ഇലക്ട്രിക്എയര്‍ ടാക്‌സികളും എത്തുന്നു

അതിവേഗം വളരുന്ന ദുബായ് നഗരത്തിന് dubai city മുതല്‍ക്കൂട്ടായി ഇലക്ട്രിക്എയര്‍ ടാക്‌സികളും എത്തുന്നു. അതിനൂതനമായ സംവിധാനങ്ങളുള്ള ഇലക്ട്രിക് എയര്‍ ടാക്‌സികളുടെ പരീക്ഷണം മാസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിരിക്കയാണ്. ദുബായില്‍ കഴിഞ്ഞ ദിവസം അവസാനിച്ച ദുബായ്എയര്‍ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹെലികോപ്റ്ററുകളില്‍നിന്ന് വ്യത്യസ്തമായി ശബ്ദമില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ പുതിയ ഇനം സ്പാനിഷ് എയര്‍ ടാക്‌സികളാണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്. സ്പാനിഷ് കമ്പനിയായ ക്രിസാലിയന്റെ കാര്‍ബണ്‍ രഹിത ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് ടാക്‌സി 2019 മുതല്‍ വടക്കന്‍ സ്‌പെയിനില്‍ പരീക്ഷിച്ചുവരുന്നതാണ്. യു.എ.ഇ സ്ഥാപനമായ വാള്‍ട്രാന്‍സ് എന്ന ഗതാഗത മേഖലയിലെ കമ്പനിയുമായി കരാറിന്റെ അടിസ്ഥാനത്തിലാണ്ണ്പരീക്ഷണം ആരംഭിക്കാനിരിക്കുന്നത്.
മണിക്കൂറില്‍ 180-216കി.മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഇതിന് സാധിക്കും. ഫ്‌ലൈഫ്രീ എന്ന പേരിലറിയപ്പെടുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാഹനം ടേക്ക് ഓഫിന്റെയും ലാന്‍ഡിങിന്റെയും സമയങ്ങളില്‍ കൂടുതല്‍ സ്ഥിരത നല്‍കുന്നതാണ്. കൂടുതല്‍ കാര്യക്ഷമത, സ്ഥിരത, വിശ്വാസ്യത, കൈകാര്യം ചെയ്യാന്‍ എളുപ്പം എന്നിവ ഇതിന്റെ ഡിസൈനര്‍മാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 120കി.മീറ്റര്‍ ദൂരം വരെ സഞ്ചരിക്കാവുന്ന ബാറ്ററിയാണ് നിലവില്‍ എയര്‍ ടാക്‌സിയില്‍ ഉപയോഗിക്കുന്നത്. പൈലറ്റടക്കം ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന സംവിധാനമാണ് അകത്ത് സജ്ജീകരിച്ചിട്ടുള്ളത്.
പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഒരുക്കം നേരത്തെ തന്നെ ദുബായ് ആരംഭിച്ചിട്ടുണ്ട്. 2026ഓടെ ഇത്തരം ടാക്സികളില്‍ ദുബായുടെ ആകാശത്തിലൂടെ പറക്കാനുള്ള സൗകര്യമാണ് റോഡ് ഗതാഗത അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈപോര്‍ട്സ് ദുബായില്‍ ആദ്യത്തെ വെര്‍ട്ടിപോര്‍ട്ടുകള്‍ പണിയുന്നതിന് നേരത്തെ കരാറിലെത്തിയിരുന്നു. വെര്‍ട്ടിപോര്‍ട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്ത് തന്നെ പറക്കും ടാക്സി ശൃംഖലാ സംവിധാനുമുള്ള ആദ്യ നഗരമായി ദുബായ് മാറും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *