uae rain : യുഎഇ: കനത്ത മഴയില്‍ വാഹനം ഒഴുകിപ്പോയ സംഭവം; കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് - Pravasi Vartha UAE

uae rain : യുഎഇ: കനത്ത മഴയില്‍ വാഹനം ഒഴുകിപ്പോയ സംഭവം; കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്

ഫുജൈറയിലുണ്ടായ കനത്ത മഴയില്‍ വാഹനം ഒഴുകിപ്പോയ സംഭവത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. കനത്ത മഴയില്‍ uae rain വാദിയിലൂടെ വാഹനം ഒഴുകിപ്പോയിരുന്നു. ഫുജൈറയില്‍ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിക്കുകയും ചെയ്തു. എന്നാല്‍, സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഫുജൈറ പൊലീസ് പിന്നീട് അറിയിച്ചു.
മഴയില്‍ നിറഞ്ഞ വാദികളില്‍ ഇറങ്ങരുതെന്നും അപകട സാധ്യതകളുള്ള സ്ഥലങ്ങളില്‍ ഇറങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയന്റുകളും 60 ദിവസം വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം അപകടങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *