uae desert : യുഎഇയിലെ മരുഭൂമിയില്‍ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക് - Pravasi Vartha UAE

uae desert : യുഎഇയിലെ മരുഭൂമിയില്‍ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

യുഎഇയിലെ മരുഭൂമി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഷാര്‍ജയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. മണല്‍കൂനകള്‍ കയറുന്നതിനിടെ ഏഷ്യന്‍ പൗരനായ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
”പൊതുജനങ്ങളില്‍ പലരും മഴയുള്ള കാലാവസ്ഥ ആസ്വദിക്കാന്‍ അവധിക്കാലത്ത് മരുഭൂമികളിലേക്ക് പോകുന്നുണ്ട്, uae desert അവരില്‍ ചെറുപ്പക്കാരാണ് കൂടുതല്‍. ഇത്തരം സാഹചര്യങ്ങളില്‍ മണല്‍ കുന്നുകളില്‍ സവാരി ചെയ്യുന്നത് നിരവധി അപകടങ്ങളിലേക്ക് നയിക്കുകയും അവരുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയും ചെയ്യുന്നു.’ ഷാര്‍ജ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി പറഞ്ഞു.
ശൈത്യകാലത്ത് ഫോര്‍ വീല്‍ ഡ്രൈവുകളുമായോ മോട്ടോര്‍ സൈക്കിളുമായോ കാലാവസ്ഥ ആസ്വദിക്കാന്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം. സുരക്ഷ ഒരു പൊതു ഉത്തരവാദിത്തമാണെന്നും എല്ലാവരും സുരക്ഷാ ചട്ടങ്ങള്‍ അനുസരിക്കമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *