ഗള്‍ഫില്‍ തൊഴില്‍ നേടുന്നവരുടെ എണ്ണത്തില്‍ കേരളത്തെ കടത്തി വെട്ടി ഈ സംസ്ഥാനക്കാര്‍. യുപിയും ബിഹാറുമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നേടുന്നവരുടെ എണ്ണത്തില്‍ gulf job കേരളത്തെ കടത്തി വെട്ടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ മുന്നിലായിരുന്ന കേരളത്തില്‍ നിന്നു ഗള്‍ഫ് ജോലി തേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്. യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ കുറവു നികത്തിയത്. പട്ടികയില്‍ യുപി ഒന്നാമതും ബിഹാര്‍ രണ്ടാമതുമെത്തിയപ്പോള്‍ കേരളം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നേടിയ ഇന്ത്യക്കാരുടെ സംഖ്യയില്‍ ഈ വര്‍ഷം 50% വര്‍ധനയുമുണ്ടായി. സൗദി അറേബ്യ, യുഎഇ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ തൊഴിലാളികള്‍ പോകുന്നത്. ഗള്‍ഫില്‍ തൊഴില്‍ നേടുന്ന വനിതകളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ട്. യുഎഇ, സൗദി അറേബ്യ, ഖത്തന്‍, ഒമാന്‍, കുവൈറ്റ്, ബഹ്ൈറന്‍ എന്നീ ആറു ജിസിസി രാജ്യങ്ങളില്‍ ഈ വര്‍ഷം തൊഴില്‍ നേടിയ ഇന്ത്യക്കാരെ കുറിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo