sharjah dubai road : ഷാര്‍ജ- ദുബായ് റോഡിന് പുതിയ വേഗപരിധി; ലംഘിക്കുന്നവര്‍ക്ക് വന്‍തുക പിഴ - Pravasi Vartha UAE

sharjah dubai road : ഷാര്‍ജ- ദുബായ് റോഡിന് പുതിയ വേഗപരിധി; ലംഘിക്കുന്നവര്‍ക്ക് വന്‍തുക പിഴ

ഷാര്‍ജ- ദുബായ് റോഡ് പുതിയ വേഗപരിധി. ഷാര്‍ജക്കും അല്‍ ഗര്‍ഹൂദ് പാലത്തിനും ഇടയിലുള്ള റോഡില്‍ sharjah dubai road വേഗപരിധി 80 കിലോമീറ്റര്‍ മറികടന്നാല്‍ 3000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ഷാര്‍ജ ട്രാഫിക് പൊലീസ്. മൂന്ന് ദിവസം മുമ്പ് ഈ റോഡിലെ വേഗപരിധി മണിക്കൂറില്‍ 100ല്‍നിന്ന് 80 കിലോമീറ്ററായി കുറച്ചിരുന്നു.
ഈ റോഡില്‍, നവംബര്‍ 20 മുതല്‍ വേഗപരിധി 100 കിലോമീറ്ററില്‍നിന്ന് 80 കിലോമീറ്ററായി കുറക്കുമെന്ന് അധികൃതര്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു. അല്‍ ഇത്തിഹാദ് റോഡിലെ ഷാര്‍ജ-ദുബൈ ബോര്‍ഡര്‍ മുതല്‍ അല്‍ ഗര്‍ഹൂദ് പാലം വരെയാണ് നിയന്ത്രണം. വേഗപരിധി 80 കിലോമീറ്റര്‍ സൂചിപ്പിക്കുന്ന പുതിയ സൈന്‍ ബോര്‍ഡും ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനത്തിന്റെ വ്യാപ്തിക്കനുസരിച്ച് 300 ദിര്‍ഹം മുതല്‍ 3,000 ദിര്‍ഹം വരെയാണ് പിഴ ചുമത്തുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *