യുഎഇയിലുണ്ടായ വന്‍ പാചകവാതക സിലിണ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ഒരു മലയാളി യുവാവ് കൂടി അന്തരിച്ചു. കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ കുഴിച്ചാല്‍ പൊന്നമ്പത്ത് പൂഴിയില്‍ നിസാറിന്റെ മകന്‍ നഹീല്‍ നിസാര്‍(25) ആണ് expat മരിച്ചത്. ഇന്ന് (ശനി) രാവിലെ നാലരയ് റാഷിദ് ആശുപത്രിയിലായിരുന്നു മരണം. ഡമാക് ഹോള്‍ഡിങ് ജീവനക്കാരനായിരുന്നു. മാതാവ്:സഫൂറ.
മൃതദേഹം ദുബായില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നഹീലിന്റെ മൃതദേഹം ഇന്ന് വൈകിട്ട് അസര്‍ പ്രാര്‍ഥനയ്ക്ക് ശേഷം മുഹൈസിന മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററില്‍ എംബാം ചെയ്യും.
ഈ മാസം 17ന് അര്‍ധ രാത്രി ദുബായ് കരാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങ്ങിലാണ് അപകടമുണ്ടായത്. മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ്, കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശി നിതിന്‍ ദാസ് എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. അപകടത്തില്‍ 9 പേര്‍ക്ക് സാരമായി പൊള്ളലേറ്റിരുന്നു. നിലവില്‍ പരുക്കേറ്റ ഒരാള്‍ കൂടി ചികിത്സയിലുണ്ട്.
ജോലി കഴിഞ്ഞ് വന്ന് താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്ന മലയാളികളാണ് അപകടത്തില്‍പ്പെട്ടവര്‍. ഒരേ ഫ്‌ലാറ്റിലെ മൂന്ന് മുറികളില്‍ താമസിച്ചിരുന്ന ഇവരെല്ലാം മൊബൈല്‍ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴായിരുന്നു ഫ്‌ലാറ്റിന്റെ അടുക്കളയിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. മിക്കവരും വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo