രണ്ട് എമിറേറ്റുകളിലേക്കുള്ള ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് അധികൃതര്‍. ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) dubai rta bus route ചില ഇന്റര്‍സിറ്റി ബസ് റൂട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു.
ദുബായില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള E315, അജ്മാനിലേക്കുള്ള E411 എന്നീ പൊതു ബസ് റൂട്ട് ‘ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ’ പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചു.
ഇന്ന് പെയ്ത മഴയില്‍ റോഡുകളില്‍ മഴവെള്ളം കയറിയതിനാല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഗതാഗതം സ്തംഭിച്ചു. ദുബായില്‍ ശൈഖ് സായിദ് റോഡിനെ പോലും മഴ ബാധിച്ചു. ഷാര്‍ജയിലേക്ക് പോകുന്നവര്‍ക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെള്ളം കയറിയതായും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
യുഎഇയിലെ ബസ് യാത്രക്കാര്‍ അസ്ഥിരമായ കാലാവസ്ഥയ്ക്കിടയില്‍ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രാ സേവനങ്ങളുടെ നില പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo