experience certificate : ഈ ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത - Pravasi Vartha PRAVASI

experience certificate : ഈ ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത

ഈ ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. സൗദിയില്‍ ഇനിമുതല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രവൃത്തി പരിചയ സാക്ഷ്യ പത്രം(എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്) ഓണ്‍ലൈന്‍ വഴി experience certificate ലഭ്യമാകും. ഖിവാ പ്ലാറ്റ്ഫോമിലൂടെ ഓണ്‍ലൈനായി പരിചയ സമ്പത്ത് തെളിയിക്കുന്ന സര്‍വീസ് സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ കൈപ്പറ്റാവുന്ന പുതിയ സേവനമാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് സര്‍വീസ് (എക്‌സ്പീരിയന്‍സ് ) സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ ഇനി മുതല്‍ കമ്പനികളുടെ ഔദാര്യത്തിന് കാത്തുനില്‍ക്കേണ്ടതില്ല.
ഖിവാ പ്ലാറ്റ്ഫോം വഴി ഓണ്‍ലൈനായി സര്‍വീസ് സര്‍ട്ടിഫിക്കറ്റുകള്‍ എളുപ്പത്തില്‍ അനുവദിക്കുന്ന പുതിയ സേവനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. പുതിയ സേവനം വന്നതോടെ ഖിവാ പ്ലാറ്റ്ഫോമിലെ വ്യക്തിഗത അക്കൗണ്ടു വഴി ഓണ്‍ലൈനായി സര്‍വീസ് സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ നേടാന്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഏറെ സഹായകമാവും. തൊഴില്‍ മേഖലയിലെ അന്തരീക്ഷം മെച്ചപ്പെടുത്താനും സ്ഥിരത വര്‍ധിപ്പിക്കാനും ഏറ്റവും മികച്ച ഡിജിറ്റല്‍ പോംവഴികളിലൂടെ രാജ്യാന്തര തലത്തിലെ മികച്ച രീതികള്‍ കൈവരിക്കാനും ബിസിനസ് മേഖലക്കായി 130 ലേറെ ഓട്ടോമേറ്റഡ് സേവനങ്ങള്‍ നല്‍കാനും ഖിവാ പ്ലാറ്റ്ഫോമിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നു.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും തൊഴില്‍ വിപണിയുടെ സ്ഥിരതയും ആകര്‍ഷണീയതയും ഉയര്‍ത്തുകയും ചെയ്യുന്ന നിലയ്ക്ക് മുഴുവന്‍ സേവനങ്ങളും ഖിവാ പ്ലാറ്റ്ഫോമിലൂടെ ഡിജിറ്റല്‍ രീതിയില്‍ നല്‍കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പദ്ധതിയിടുന്നു. ഒരു സ്ഥാപനത്തില്‍ നിന്നും ജോലി അവസാനിപ്പിച്ചു മാറി മറ്റൊരു ജോലി പുതിയ സ്ഥാപനത്തില്‍ കണ്ടെത്തുമ്പോള്‍ കഴിവും പ്രവൃത്തിപരിചയവും തെളിയിക്കുന്നതിനാണ് ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *