അബുദാബിയിലെ വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ തീപിടിത്തം. മുസഫ വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായതായി പോലീസ് അറിയിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് abu dhabi civil defence തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളെ മാത്രം തേടാനും കിംവദന്തികളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പങ്കിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും അബുദാബി പോലീസ് താമസക്കാരോട് അഭ്യര്‍ത്ഥിച്ചു. കിംവദന്തികളും സൈബര്‍ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ഫെഡറല്‍ നിയമം അനുസരിച്ച്, ഓണ്‍ലൈനില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ഒരു വര്‍ഷമെങ്കിലും തടവും ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo