പ്രവാസി മലയാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ് പ്രഖ്യാപിച്ച് നോര്‍ക്ക. പ്രവാസി മലയാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് norka scholarship അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുള്ള പ്രവാസികളുടെയും തിരിച്ചെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് പദ്ധതി.
2023-24 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും പ്രഫഷനല്‍ ഡിഗ്രി കോഴ്സുകള്‍ക്കും ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ് ലഭിക്കുക. അടിസ്ഥാന യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 60% മാര്‍ക്ക് ലഭിച്ചിരിക്കണം.
റഗുലര്‍ കോഴ്‌സുകള്‍ക്കും കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്.
കുറഞ്ഞത് 2 വര്‍ഷമെങ്കിലും വിദേശത്തു ജോലി ചെയ്തുവരുന്ന എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത (ഇസിആര്‍) പ്രവാസികളുടെ മക്കള്‍ക്കും 2 വര്‍ഷമെങ്കിലും വിദേശത്തു ജോലി ചെയ്ത് തിരിച്ചെത്തി കേരളത്തില്‍ താമസമാക്കിയ മുന്‍ പ്രവാസികളുടെ മക്കള്‍ക്കുമാണ് സ്‌കോളര്‍ഷിപ് ലഭിക്കുക. തിരികെ നാട്ടിലെത്തിയവരുടെ വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ അധികമാകാന്‍ പാടില്ല. 2023 ഡിസംബര്‍ 7 വരെ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo