abu dhabi terminal : 28 വിമാനക്കമ്പനികള്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 'എ'യില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിച്ചു - Pravasi Vartha UAE

abu dhabi terminal : 28 വിമാനക്കമ്പനികള്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ‘എ’യില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിച്ചു

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ‘എ’യില്‍നിന്ന് abu dhabi terminal കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി. അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ‘എ’യില്‍നിന്ന് 28 വിമാനക്കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അടുത്തമാസംമുതല്‍ 12,220 വിമാനങ്ങളിലായി 22.9 ലക്ഷത്തിലേറെ യാത്രക്കാര്‍ക്ക് സേവനം നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ടാഴ്ചകളിലായി 1557 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിട്ടുണ്ട്. ഈമാസം അവസാനത്തോടെ സര്‍വീസുകളുടെ എണ്ണം 7600-ന് മുകളിലെത്തും.
ലോകത്തിലെ ഏറ്റവുംവലിയ ടെര്‍മിനലുകളില്‍ ഒന്നായ ടെര്‍മിനല്‍ ‘എ’ യുടെ ഔദ്യോഗിക ഉദ്ഘാടനം അടുത്തവര്‍ഷം ഫെബ്രുവരി ഒന്‍പതിന് നടക്കും. ഉദ്ഘാടനത്തിനുശേഷം അബുദാബി അന്താരാഷ്ട്ര വിമാനത്താവളം സായിദ് അന്താരാഷ്ട്ര വിമാനത്താവളമെന്ന് പുനര്‍നാമകരണം ചെയ്യും. 7,42,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ടെര്‍മിനലിന് ഒരേസമയം 79 വിമാനങ്ങളെയും പ്രതിവര്‍ഷം 4.6 കോടി യാത്രക്കാരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളില്‍ പുത്തന്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അബുദാബി എയര്‍പോര്‍ട്സ് മാനേജിങ് ഡയറക്ടര്‍ എലീന സൊര്‍ലിനി പറഞ്ഞു. പുതിയ ടെര്‍മിനലില്‍ സജ്ജീകരിച്ചിട്ടുള്ള അത്യാധുനികസൗകര്യങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് മികച്ച യാത്രാനുഭവങ്ങള്‍ സമ്മാനിക്കും. അബുദാബിയിലെ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വിമാനക്കമ്പനികള്‍ക്കും ഇത് പ്രചോദനമേകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *