വ്യോമയാന മേഖലയുടെ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളിലൂടെ യാത്രാനുഭവങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഒരു പരിസ്ഥിതി സൗഹൃദ ട്രെയിന്‍ നിങ്ങളെ നിങ്ങളുടെ താമസസ്ഥലത്ത് നിന്ന് വിമാനത്താവളത്തിലേക്ക് dubai airport dwc കൂട്ടിക്കൊണ്ടുപോകുന്ന സാഹചര്യം സങ്കല്‍പ്പിച്ച് നോക്കൂ. എന്തൊരു മനോഹരമാണല്ലേ… യുഎഇയില്‍ വരാനിരിക്കുന്ന നൂതനമായ മാറ്റങ്ങള്‍ സൗകര്യം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ യാത്രയ്ക്ക് മുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പിംഗിന് മതിയായ സമയം നല്‍കുകയും ചെയ്യും.
വരും ദശകങ്ങളില്‍ വ്യോമയാനത്തിന്റെ ഭാവി ഇതാണ്, ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.’പ്രാദേശിക കമ്മ്യൂണിറ്റികളുമായി ഗതാഗതം സംയോജിപ്പിക്കാന്‍ കഴിയുന്നിടത്തേക്ക് ചിന്തിക്കേണ്ടതുണ്ട്; ശുദ്ധമായ ഊര്‍ജ്ജത്തില്‍ ഓടാന്‍ തീവണ്ടികളെ പൂര്‍ണ്ണമായും സുസ്ഥിരമാക്കാന്‍ നമുക്ക് കഴിയും. അതിലൂടെ യാത്രക്കാര്‍ ഇറങ്ങുന്നിടത്ത് വളരെ പെട്ടെന്നുള്ള ഒരു ചെക്ക്-ഇന്‍ നല്‍കാന്‍ കഴിയും. എങ്കില്‍ ബാഗ് ട്രെയില്‍ വച്ച് സുഖപ്രദമായി നിങ്ങളെ നേരിട്ട് വിമാനത്തിലേക്ക് കൊണ്ടുവരാന്‍ കഴിയും” ദുബായ് എയര്‍ഷോ 2023-ല്‍ സംസാരിക്കവെ, വ്യോമയാന മേഖലയുടെ ഭാവി എന്തായിരിക്കുമെന്ന് ഗ്രിഫിത്ത്‌സ് പറഞ്ഞു.
വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ വിമാനത്താവളങ്ങളില്‍ നേരത്തെ എത്തിച്ചേരുന്നത് ക്യൂവില്‍ കാത്തുനിന്ന് എളുപ്പത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ്. ഇതിന് മാറ്റം വരുത്താന്‍ സാങ്കേതിക വിദ്യയെ കൂട്ടുപിടിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചാല്‍ ഭാവിയില്‍ മെഗാ ടെര്‍മിനല്‍ കാണില്ല. യാത്ര വളരെ എളുപ്പമായിരിക്കും. നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട വിമാനത്തിനായി അനുവദിച്ചിരിക്കുന്ന വണ്ടിയില്‍ കയറി, ഫ്‌ലൈറ്റ് കാത്തിരിക്കുന്ന കോണ്‍കോഴ്സില്‍ എത്തിച്ചേരാം. നടക്കേണ്ട ദൂരം അധികമില്ല, അതിനാല്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഷോപ്പിംഗ് നടത്താന്‍ ധാരാളം സമയം ലഭിക്കുകയും ഉപഭോക്താക്കള്‍ക്ക് യാത്ര കൂടുതല്‍ മനോഹരമായ അനുഭവമാക്കുകയും ചെയ്യാം.
ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചെക്ക്-ഇന്‍, ഡിപ്പാര്‍ച്ചര്‍ പ്രക്രിയയില്‍ വിപ്ലവകരമായ മാറ്റത്തിന്റെ വക്കിലാണ്. തടസ്സങ്ങളില്ലാത്ത യാത്രയുടെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്ന അത്യാധുനിക AI സാങ്കേതികവിദ്യകള്‍, പരമ്പരാഗത തടസ്സങ്ങള്‍ ഇല്ലാതാക്കുകയും യാത്രക്കാരുടെ മൊത്തത്തിലുള്ള അനുഭവം കാര്യക്ഷമമാക്കുകയും ചെയ്യുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo