ദുബായ്ക്കും ഷാര്‍ജയ്ക്കുമിടയിലെ അല്‍ ഇത്തിഹാദ് റോഡ് വഴി ദിവസവും വാഹനം ഓടിക്കുന്ന ആയിരക്കണക്കിന് ആളുകളില്‍ ഒരാളാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
ദുബായ്ക്കും ഷാര്‍ജയ്ക്കുമിടയിലെ അല്‍ ഇത്തിഹാദ് റോഡിന് പുതിയ വേഗപരിധി speed limit പുറപ്പെടുവിച്ചു. നവംബര്‍ 20 മുതല്‍ റോഡിന്റെ പ്രധാന ഭാഗത്തെ വേഗപരിധി 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ ഇത്തിഹാദ് റോഡിലെ ഷാര്‍ജ-ദുബായ് അതിര്‍ത്തി മുതല്‍ അല്‍ ഗര്‍ഹൂദ് പാലം വരെ നിയന്ത്രണം ബാധകമാകുന്ന ഭാഗത്ത് സ്ഥാപിക്കുന്ന പുതിയ ട്രാഫിക് സിഗ്‌നലുകള്‍ ശ്രദ്ധിക്കാന്‍ ഡ്രൈവര്‍മാരോട് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
അതിനാല്‍ 3,000 ദിര്‍ഹം വരെ ഉയര്‍ന്നേക്കാവുന്ന പിഴകള്‍ ഒഴിവാക്കാന്‍ വേഗത കുറയ്ക്കാനും പുതിയ വേഗത പരിധി പിന്തുടരാനും ഓര്‍മ്മിക്കുക. ഒരു ഡ്രൈവര്‍ എത്രമാത്രം പരിധി കവിഞ്ഞു എന്നതിനെ ആശ്രയിച്ച് 300 ദിര്‍ഹം മുതല്‍ 3000 ദിര്‍ഹം വരെ പിഴ ചുമത്താവുന്ന ഗുരുതരമായ യുഎഇ ട്രാഫിക് ലംഘനമാണ് അമിതവേഗത. ചില കേസുകളില്‍ ബ്ലാക്ക് പോയിന്റ്, വാഹനം കണ്ടുകെട്ടല്‍ എന്നിവയ്ക്കൊപ്പം പിഴയും ലഭിക്കും.
യുഎഇയുടെ ഫെഡറല്‍ ട്രാഫിക് നിയമം അനുസരിച്ച് വേഗതയുമായി ബന്ധപ്പെട്ട പിഴകള്‍ ഇങ്ങനെ:
പരമാവധി വേഗത പരിധിയില്‍ 20 കിലോമീറ്ററില്‍ കൂടിയാല്‍: 300 ദിര്‍ഹം പിഴ
പരമാവധി വേഗത പരിധിയില്‍ 30 കിലോമീറ്ററില്‍ കൂടിയാല്‍: 600 ദിര്‍ഹം പിഴ
പരമാവധി വേഗത പരിധിയില്‍ 40 കിലോമീറ്ററില്‍ കൂടിയാല്‍: 700 ദിര്‍ഹം പിഴ
പരമാവധി വേഗത പരിധിയില്‍ 50 കിലോമീറ്ററില്‍ കൂടിയാല്‍: 1,000 ദിര്‍ഹം പിഴ
പരമാവധി വേഗത പരിധി മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടിയാല്‍: 1,500 ദിര്‍ഹം പിഴ, 6 ബ്ലാക്ക് പോയിന്റുകള്‍, 15 ദിവസത്തെ കണ്ടുകെട്ടല്‍
പരമാവധി വേഗത പരിധി മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ കൂടിയാല്‍: 2,000 ദിര്‍ഹം, 12 ബ്ലാക്ക് പോയിന്റുകള്‍, 30 ദിവസത്തെ കണ്ടുകെട്ടല്‍
പരമാവധി വേഗത പരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടിയാല്‍: 3,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തെ കണ്ടുകെട്ടലും
റോഡിനായി നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ വേഗത പരിധിയില്‍ താഴെയുള്ള വാഹനം ഓടിച്ചാല്‍, മറ്റുള്ളവ: 400 ദിര്‍ഹം പിഴ
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo