തെരുവുനായ കയറിയതിനെ തുടര്‍ന്ന് ഗോവയിലെ ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ flights to ഇറങ്ങേണ്ടിയിരുന്ന വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. വിസ്താര എയര്‍ലൈന്‍സിന്റെ യു.കെ 881 നമ്പറിലുള്ള ബെംഗളൂരു-ഗോവ വിമാനമാണ് തിരിച്ചുപറന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:55-നായിരുന്നു സംഭവം.
ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറാണ് (എ.ടി.സി) റണ്‍വേയില്‍ തെരുവുനായയെ കണ്ടത്. വിസ്താര വിമാനം ലാന്‍ഡിങ്ങിനായി എത്തുന്ന സമയത്താണ് സംഭവം . അല്‍പ്പസമയം കാത്തുനില്‍ക്കാന്‍ എ.ടി.സി. വിസ്താരയുടെ പൈലറ്റിന് നിര്‍ദ്ദേശം നല്‍കി. ശേഷം വിമാനം തിരിച്ചു വിടാൻ തീരുമാനിക്കുകയായിരുന്നു.
ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിസ്താര വിമാനം 02:05-നായിരുന്നു ഗോവയില്‍ ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ റണ്‍വേയില്‍ തെരുവുനായ കയറിയതോടെ വിമാനം ലാന്‍ഡ് ചെയ്യാതെ തിരികെ ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് വൈകീട്ട് 04:55-ന് വിമാനം ബെംഗളൂരുവില്‍ നിന്ന് വീണ്ടും പറന്നുയരുകയും 06:15-ഓടെ ദബോലിം വിമാനത്താവളത്തില്‍ ഇറങ്ങുകയും ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo