saudi court : മക്കയില്‍ മലിനജലമൊഴുക്കിയ ഇന്ത്യക്കാരന് ലഭിച്ച കടുത്ത ശിക്ഷ ഇങ്ങനെ - Pravasi Vartha PRAVASI

saudi court : മക്കയില്‍ മലിനജലമൊഴുക്കിയ ഇന്ത്യക്കാരന് ലഭിച്ച കടുത്ത ശിക്ഷ ഇങ്ങനെ

മക്കയില്‍ മലിനജലമൊഴുക്കിയ ഇന്ത്യക്കാരന് കടുത്ത ശിക്ഷ saudi court . 10 വര്‍ഷം തടവും 66.88 കോടി രൂപ (3 കോടി റിയാല്‍) പിഴയും ആണ് ഇന്ത്യക്കാരന് ശിക്ഷ. പാരിസ്ഥിതിക നിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി. സംസ്‌കരിക്കാത്ത ജലം പ്രാദേശിക ആവാസ വ്യവസ്ഥയ്ക്ക് ഗുരുതര ഭീഷണി സൃഷ്ടിച്ചതായി സ്‌പെഷല്‍ ഫോഴ്സ് കണ്ടെത്തിയിരുന്നു. ഇന്ത്യക്കാരന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
സൗദി നിയമം അനുസരിച്ച് പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. മലിന ജലമോ ദ്രവപദാര്‍ഥങ്ങളോ പ്രദേശങ്ങളിലേക്ക് വലിച്ചെറിയുകയോ ഒഴുക്കിക്കളയുകയോ ചെയ്യുന്നവര്‍ക്ക് 3 കോടി റിയാല്‍ വരെ പിഴയോ 10 വര്‍ഷം വരെ തടവോ രണ്ടും ചേര്‍ത്തോ ആയിരിക്കും ശിക്ഷ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *