bicycle ride dubai : വാഹനങ്ങള്‍ ചീറിപാഞ്ഞു പോകുന്ന റോഡിനെ ഹെല്‍ത്തി ട്രാക്കാക്കി മാറ്റി യുഎഇ നിവാസികള്‍ - Pravasi Vartha DUBAI

bicycle ride dubai : വാഹനങ്ങള്‍ ചീറിപാഞ്ഞു പോകുന്ന റോഡിനെ ഹെല്‍ത്തി ട്രാക്കാക്കി മാറ്റി യുഎഇ നിവാസികള്‍

വാഹനങ്ങള്‍ ചീറിപാഞ്ഞു പോകുന്ന റോഡിനെ ഹെല്‍ത്തി ട്രാക്കാക്കി മാറ്റി യുഎഇ നിവാസികള്‍. ഓരോ മണിക്കൂറിലും ആയിരക്കണക്കിന് വാഹനങ്ങള്‍ ചീറിപ്പാഞ്ഞിരുന്ന ദുബായ് ശൈഖ് സായിദ് റോഡ് ഞായറാഴ്ച രാവിലെ അക്ഷരാര്‍ഥത്തില്‍ സൈക്ലിങ് ട്രാക്കായി bicycle ride dubai മാറി. ദുബായ് റൈഡില്‍ പങ്കെടുത്ത് സൈക്കിള്‍ ചവിട്ടി ആരോഗ്യട്രാക്കിലേക്ക് കുതിക്കാന്‍ അതിരാവിലെത്തന്നെ 35,000-ത്തിലേറെ ആളുകളാണ് ശൈഖ് സായിദ് റോഡിലെത്തിയത്.
സ്ത്രീകളും കുട്ടികളുമുള്‍പ്പടെ യു.എ.ഇ.യിലെ മറ്റ് എമിറേറ്റുകളില്‍നിന്നുള്ള ആളുകളും റൈഡിന്റെ നാലാംപതിപ്പില്‍ പങ്കെടുക്കാനായി ദുബായിലെത്തിയിരുന്നു. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (ഡി.എഫ്.സി.) ഭാഗമായുള്ള റൈഡിലെ മലയാളികളുടെ പങ്കാളിത്തവും ഏറെ ശ്രദ്ധേയമായി. അതിരാവിലെയുള്ള റൈഡില്‍ പങ്കെടുക്കുന്നതിനായി അബുദാബിയില്‍ നിന്നുള്ള മലയാളികളില്‍ ചിലര്‍ ശനിയാഴ്ച രാത്രിയോടെത്തന്നെ ദുബായിലേക്കെത്തിയിരുന്നു. അത്യന്തം ആവേശകരമായ അനുഭവമാണ് റൈഡ് സമ്മാനിച്ചതെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
നാല്, 12 കിലോമീറ്ററുകളിലായി രണ്ടുറൂട്ടുകളാണ് റൈഡിനായി ഒരുക്കിയിരുന്നത്. ദുബായ് റൈഡിന്റെ രണ്ടുറൂട്ടുകളും രാവിലെ 6.15-ഓടെ തുറന്നിരുന്നു. റൈഡില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനായി പോലീസും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം സജീവമായിരുന്നു.
ദുബായ് ഫിറ്റ്നസ് ചലഞ്ചിനോട് അനുബന്ധിച്ചുള്ള മറ്റൊരു പ്രധാന പരിപാടിയായ ദുബായ് റണ്‍ ഈ മാസം 26-ന് ശൈഖ് സായിദ് റോഡില്‍ നടക്കും. ആരോഗ്യകരമായ ഭക്ഷണവും പ്രതിദിന വ്യായാമശീലവും പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാനും ദുബായ് ഫിറ്റ്നസ് ചലഞ്ച് ആളുകള്‍ക്ക് പ്രാചോദനമേകുന്നു.
ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് റൈഡ് സംഘടിപ്പിച്ചതെന്ന് ദുബായ് സ്‌പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ് ഹരേബ് പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയില്‍ ശക്തവും സുസ്ഥിരവുമായ കായികാവബോധം വര്‍ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *