സുഹൃത്തിന്റെ കാര്‍ മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയ പ്രവാസി മലയാളി asfe expat ജയിലില്‍. റിയാദില്‍ ആണ് സംഭവം. നാട്ടില്‍ അവധിക്ക് പോയ സുഹൃത്തിന്റെ കാര്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് ശ്രീലങ്കന്‍ സ്വദേശികള്‍ക്ക് മേല്‍വാടകയ്ക്ക് നല്‍കുകയായിരുന്നു. മോഷ്ടിച്ച ഇലക്ട്രിക് കേബിളുകള്‍ കടത്താന്‍ ഈ കാര്‍ ശ്രീലങ്കന്‍ സ്വദേശികള്‍ ഉപയോഗിച്ചു. ഇതു കയ്യോടെ പൊലീസ് പിടികൂടി. ഇതോടെ വെട്ടിലായത് മലയാളിയും. മൂന്നര വര്‍ഷത്തോളമായി ഇദ്ദേഹം തടവിലാണ്.
മോഷണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയെ പൊലീസ് അന്വേഷിച്ചെങ്കിലും ഉടമ നാട്ടിലായിരുന്നു. ഉടമ നാട്ടില്‍ പോകുന്നതിന് മുമ്പ് സുഹൃത്തിന് വാടകയ്ക്ക് കൊടുത്തതായിരുന്നു. അദ്ദേഹം തന്റെ റൂമിനടുത്ത് താമസത്തിനെത്തിയ ശ്രീലങ്കന്‍ കുടുംബവുമായി പരിചയപ്പെടുകയും വാഹനം ആവശ്യപ്പെട്ടപ്പോള്‍ മേല്‍ വാടകയ്ക്ക് നല്‍കുകയുമായിരുന്നു. 12,25,000 സൗദി റിയാലാണ് എല്ലാവരുമായി നല്‍കേണ്ടത്. ഒരാളൊഴികെ മറ്റെല്ലാവരും ശ്രീലങ്കന്‍ സ്വദേശികളാണ്. ഇതില്‍ 122,500 റിയാലാണ് മലയാളി നല്‍കേണ്ടത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo