dubai tram : ഉയര്‍ന്ന സുരക്ഷ, ജനങ്ങള്‍ക്ക് പ്രിയം; വികസനത്തിലും യാത്രയിലും കുതിച്ച് പാഞ്ഞ് ദുബായ് ട്രാം - Pravasi Vartha DUBAI

dubai tram : ഉയര്‍ന്ന സുരക്ഷ, ജനങ്ങള്‍ക്ക് പ്രിയം; വികസനത്തിലും യാത്രയിലും കുതിച്ച് പാഞ്ഞ് ദുബായ് ട്രാം

വികസനത്തിലും യാത്രയിലും കുതിച്ച് പാഞ്ഞ് ദുബായ് ട്രാം dubai tram . 9 വര്‍ഷത്തിനിടെ 5.2 കോടി പേര്‍ ട്രാമില്‍ യാത്ര ചെയ്തതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. 2014ലാണ് എമിറേറ്റിലെ പൊതുഗതാഗത ശൃംഖലയില്‍ ട്രാം സര്‍വീസ് കണ്ണി ചേര്‍ന്നത്. അല്‍ സുഫൂഹില്‍ നിന്ന് ആരംഭിച്ച് ജുമൈറ ലേക് ടവേഴ്‌സ് (ജെഎല്‍ടി) വരെയുള്ള ദൂരം 42 മിനിറ്റിനകം സഞ്ചരിക്കാവുന്ന തരത്തിലാണ് ട്രാം സര്‍വീസ്. പാതയില്‍ 11 സ്റ്റേഷനുകളുണ്ട്. 2 മിനിറ്റ് ഇടവിട്ട് ട്രാം ലഭിക്കും.
ഉയര്‍ന്ന സുരക്ഷയാണ് ട്രാമിന്റെ സവിശേഷത. സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഓട്ടമാറ്റിക് പ്രൊട്ടക്ഷന്‍ വാതിലുകളുള്ള ആദ്യ ട്രാമാണിത്. യൂറോപ്യന്‍ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഗ്രൗണ്ട് ഫീഡിങ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ട്രാം എന്ന പ്രത്യേകതയുമുണ്ട്. വൈദ്യുതി ഊര്‍ജ വിതരണത്തിന് ഓവര്‍ ഹെഡ് ഇലക്ട്രിക് കേബിളുകള്‍ ആവശ്യമില്ല. ശീതീകരിച്ച സ്റ്റേഷനുകള്‍ ഒരുക്കിയ ലോകത്തെ ആദ്യ ട്രാം സര്‍വീസ് കൂടിയാണിത്.
ദുബായുടെ വിനോദ, സാമ്പത്തിക മേഖലകളായ പാം ജുമൈറ, നോളജ് സിറ്റി, മീഡിയ സിറ്റി, ജെബിആര്‍, ദുബായ് മറീന എന്നിവയെല്ലാം ട്രാം സര്‍വീസുള്ള റൂട്ടിലാണ്. ദുബായ് മെട്രോ, ബസ്, ടാക്‌സി, സൈക്കിള്‍ പാതകള്‍ എന്നിവയുമായി കോര്‍ത്തിണക്കിയുള്ള സര്‍വീസ് ആയതിനാല്‍ ട്രാം ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *