expat businessman : മെക്കാനിക്ക് ആയിരുന്ന മലയാളിയുടെ അസാധാരണ വിജയകഥ; ബുര്‍ജ് ഖലീഫയില്‍ ഏറ്റവും കൂടുതല്‍ ആസ്തി സ്വന്തമാക്കിയ വ്യക്തിയെ പരിചയപ്പെടാം - Pravasi Vartha PRAVASI

expat businessman : മെക്കാനിക്ക് ആയിരുന്ന മലയാളിയുടെ അസാധാരണ വിജയകഥ; ബുര്‍ജ് ഖലീഫയില്‍ ഏറ്റവും കൂടുതല്‍ ആസ്തി സ്വന്തമാക്കിയ വ്യക്തിയെ പരിചയപ്പെടാം

ആഡംബരത്തിന്റെയും വിജയത്തിന്റെയും ആത്യന്തിക അടയാളങ്ങളിലൊന്നായി കരുതുന്ന ബുര്‍ജ് ഖലീഫയില്‍ ഒരു അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കാണമെന്ന് ആഗ്രഹമില്ലാത്തവര്‍ ബിസിനസുകാര്‍ ഇല്ല. 900 അപ്പാര്‍ട്ടുമെന്റുകളാണ് ബുര്‍ജ് ഖലീഫയില്‍ ഉള്ളില്‍. ഇതില്‍ 150 എണ്ണവും ഇന്ത്യക്കാരാണ് സ്വന്തമാക്കിയിരിക്കുന്നത്.
എന്നാല്‍ ബുര്‍ജ് ഖലീഫയില്‍ ഏറ്റവും കൂടുതല്‍ ആസ്തി സ്വന്തമാക്കിയിട്ടുള്ള വ്യക്തിയെന്ന ബഹുമതിയും ഇന്ത്യക്കാരന്റെ പേരില്‍ തന്നെ. അതൊരു മലയാളി expat businessman ആണെന്ന കാര്യം നിങ്ങളില്‍ എത്രപേര്‍ക്ക് അറിയാം? അതേ, ഒരിക്കല്‍ വെറും മെക്കനിക്ക് മാത്രമായിരുന്ന ഒരു സാധാരണ മനുഷ്യന്റെ വിജയകഥയാണിത്, ജോര്‍ജ്ജ് വി നേരാംപറമ്പില്‍.
കേരളത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് ജോര്‍ജ് ജനിച്ചത്. ചെറു പ്രായത്തില്‍ തന്നെ അദ്ദേഹം ജോലി ചെയ്യാന്‍ തുടങ്ങി. 11 -ാം വയസില്‍, നാണ്യവിളകള്‍ കൊണ്ടുപോകുന്നതിനും വ്യാപാരം ചെയ്യുന്നതിനും അദ്ദേഹം പിതാവിനെ സഹായിച്ചു. തുടര്‍ന്ന് മെക്കാനിക്കായി.
1976 -ല്‍ ഷാര്‍ജയിലെയ്ക്ക് പറന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായര്. കുതിച്ചുയരുന്ന മധ്യ- കിഴക്കന്‍ സമ്പദ്വ്യവസ്ഥയില്‍, മരുഭൂമിയിലെ ചൂടില്‍ എയര്‍ കണ്ടീഷനിംഗ് മേഖലയില്‍ വന്‍ സാധ്യതകളുണ്ടെന്ന് അദ്ദേഹം തരിച്ചറിഞ്ഞു. ഈ ആശയം അദ്ദേഹം വര്‍ക്ക്ഔട്ട് ചെയ്തു. അധികം വൈകാരം ആശയത്തിന് ഒരു പേരും അടിത്തറയും കൈവന്നു. അതാണ്, ജിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് (Geo Group of Companies). ഇന്നു മേഖലയിലെ ഒരു പടുകൂറ്റന്‍ സാമ്രാജ്യമാണ് ജിയോ ഗ്രൂപ്പ്.
ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രമുഖ ഇന്ത്യന്‍ ബിസിനസ് മുതലാളിമാരില്‍ ഒരാളാണ് ഇന്ന് ഈ മലയാളി. നിനക്ക് ബുര്‍ജ് ഖലീഫയില്‍ പ്രവേശിക്കാന്‍ പോലും കഴിയില്ലെന്ന ഒരു ബന്ധുവിന്റെ കളിവാക്കുകളാണ് ജോര്‍ജിനെ അംബരചുമ്പിയിലേയ്ക്ക് അടുപ്പിച്ചത്. 2010 ല്‍ അദ്ദേഹം ബുര്‍ജ് ഖലീഫയില്‍ ഒരു അപ്പാര്‍ട്ട്മെന്റ് വടകയ്ക്കെടുത്തു. എന്നാല്‍ ഇന്ന് ബുര്‍ജ് ഖലീഫയില്‍ 22 അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമായുള്ള വ്യക്തിയാണ് ജോര്‍ജ്.
ബുര്‍ജ് ഖലീഫയില്‍ ഏറ്റവുമധികം അപ്പാര്‍ട്ടുമെന്റുകള്‍ സ്വന്തമാക്കുന്ന വ്യക്തിയെന്ന ബഹുമതിക്ക് ഉടമയാണ് ഇന്ന് ജോര്‍ജ്. ബുര്‍ജ് ഖലീഫ എന്ന വസ്തുശില്‍പ്പത്തെ പ്രണയിക്കുന്ന വ്യക്തിയെന്ന നിലയില്‍, കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ തയ്യാറുള്ള ആളാണ് ജോര്‍ജ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജോര്‍ജ് തന്റെ അപ്പാര്‍ട്ട്മെന്റിന്റെ ചുവരുകളിലും മേല്‍ക്കൂരകളിലും നിലകളിലും സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച അലങ്കാരങ്ങള്‍ നിറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *