expatriates : അടുത്ത ബന്ധുവിന്റെ വിവാഹത്തിനായി യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ മരണം കവര്‍ന്നു; പ്രവാസി മലയാളിയുടെ മൃതദ്ദേഹം നാട്ടിലേക്ക് - Pravasi Vartha PRAVASI

expatriates : അടുത്ത ബന്ധുവിന്റെ വിവാഹത്തിനായി യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ മരണം കവര്‍ന്നു; പ്രവാസി മലയാളിയുടെ മൃതദ്ദേഹം നാട്ടിലേക്ക്

അടുത്ത ബന്ധുവിന്റെ വിവാഹത്തിനായി യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളിയെ മരണം കവര്‍ന്നു. യുഎയില്‍ മരണപ്പെട്ട നീലേശ്വരം സ്വദേശിയുടെ expatriates മൃതദ്ദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് നീലേശ്വരം മേഖലയിലെ കെ. എം സി. സി പ്രവര്‍ത്തകര്‍ അറിയിച്ചു. തൈക്കടപ്പുറം സ്വദേശിയായ റഫീഖിന് മൂന്നു ദിവസം മുമ്പാണ് ഷക്ബുത്ത് സിറ്റിയിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
ഡിസംബര്‍ പത്തിന് നടക്കുന്ന അമ്മാവന്റെ മകളെ കല്ല്യാണത്തിന് നാട്ടില്‍ പോവാനുള്ള ഒരുക്കത്തിലായിരുന്നു റഫീഖ്.
രണ്ടു പതിറ്റാണ്ടോളമായി അബുദാബിയിലെ പ്രവാസ ജീവിതം നയിച്ചിരുന്ന റഫീക്ക് അല്‍ ഐന്‍ മില്‍ക്ക് ,റെഡ് ബുള്‍ ഉള്‍പ്പെടെയുള്ള കമ്പനികളില്‍ ജോലി ചെയ്തിരുന്നു. ഏതാനും മാസം മുമ്പാണ് സ്വന്തമായി സെയില്‍സ് ബിസിനസ്സ് ആരംഭിച്ചത്. അതുകൊണ്ടു തന്നെ ബക്കാല മേഖലയിലുള്ളവര്‍ക്കെല്ലാം സുപരിചിതനാണ് റഫീക്ക്. രണ്ടര വര്‍ഷം മുമ്പ് നാട്ടില്‍ നിന്നും വന്ന റഫീഖിന്റെ ഭാര്യയും മക്കളും ഏതാനും മാസം മുമ്പ് അബുദാബിയില്‍ വന്ന് പോയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *