giving to charity : ഗാസയില്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കായി തന്റെ കാലാവാസന ഉപയോഗിച്ച് സംഭാവന നല്‍കി യുഎഇയിലെ കൊച്ചു സംരംഭകന്‍ - Pravasi Vartha UAE

giving to charity : ഗാസയില്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കായി തന്റെ കാലാവാസന ഉപയോഗിച്ച് സംഭാവന നല്‍കി യുഎഇയിലെ കൊച്ചു സംരംഭകന്‍

ഗാസയില്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കായി തന്റെ കാലാവാസന ഉപയോഗിച്ച് സംഭാവന നല്‍കി യുഎഇയിലെ കൊച്ചു സംരംഭകന്‍. കലാകാരനും സംരംഭകനുമായ നക്ഷ് അവ്താനിയാണ് തന്റെ ബിസിനസ്സില്‍ നിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന giving to charity ചെയ്യുന്നുത്. ഗാസയിലെ കുട്ടികളെ സഹായിക്കാന്‍ ദുബായിലെ 11 വയസ്സുള്ള ഈ മിടുക്കന്‍ തന്റെ ചിത്രരചനയോടുള്ള ഇഷ്ടം ആണ് ഉപയോഗിക്കുന്നത്.
‘ഗാസയില്‍ പ്രതിസന്ധിയിലായ കുട്ടികള്‍ക്കായി ധനസമാഹരണമാണ് എന്റെ ഏറ്റവും പുതിയ പ്രോജക്റ്റ് ലക്ഷ്യമിടുന്നതെന്ന് നക്ഷ് പറഞ്ഞു. തന്റെ കലാപരമായ കഴിവുകള്‍ ഉപയോഗിച്ച് ഷൂസ് മാത്രമല്ല, മഗ്ഗുകള്‍, കോസ്റ്ററുകള്‍ ടോട്ട് ബാഗുകള്‍ എന്നിവയും ഈ സംരംഭകന്‍ സൃഷ്ടിക്കുന്നുണ്ട്.
നമ്മുടെ ഓരോ ചെറിയ പരിശ്രമവും സമൂഹത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സഹായിക്കുമെന്ന് ദുബായ് കോളേജില്‍ പഠിക്കുന്ന യുവ സംരംഭകന്‍ പറഞ്ഞു. ”കുട്ടികള്‍ക്ക് ഒരുനേരത്തെ ഭക്ഷണം നല്‍കാന്‍ സഹായിച്ചാല്‍, യുദ്ധം ബാധിച്ച എന്റെ പ്രായക്കാര്‍ക്കായി ഞാന്‍ എന്തെങ്കിലും ചെയ്തതുപോലെയാകും,” നക്ഷ് പറഞ്ഞു.’ഈ ദീപാവലിക്ക് നിങ്ങള്‍ വീടുകളില്‍ ദീപം തെളിയിക്കരുത്, എന്നാല്‍ യഥാര്‍ത്ഥ ഇരുട്ടില്‍ കഴിയുന്നവര്‍ക്കായി സഹായ രൂപത്തില്‍ മെഴുകുതിരികള്‍ കത്തിക്കണം’ നക്ഷ് കൂട്ടിച്ചേര്‍ത്തു.
രണ്ട് വയസ്സുള്ളപ്പോഴാണ് നഖ് ചിത്രരചനയോടുള്ള ഇഷ്ടം കണ്ടെത്തിയത്. മൂന്ന് വര്‍ഷം മുമ്പ്, 8 വയസ്സുള്ളപ്പോള്‍, നഖ് സംരംഭക യാത്ര ആരംഭിച്ചു. നക്ഷ് തന്റെ സമപ്രായക്കാരോട് പറയാന്‍ ആഗ്രഹിക്കുന്ന സന്ദേശം ഇതാണ്: ”നമ്മള്‍ എല്ലാവരും ചില കാര്യങ്ങളില്‍ നല്ലവരാണ്; നമുക്ക് ഒത്തുചേരാം, ലോകത്തെ ജീവിക്കാനുള്ള മികച്ച സ്ഥലമാക്കി മാറ്റാന്‍ നമ്മുടെ നന്മ ഉപയോഗപ്പെടുത്താം. വിഷാദവും കഷ്ടപ്പാടും നേരിടുന്ന, നിറമില്ലാത്ത അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ ജീവിതം വരയ്ക്കാന്‍ തന്റെ കല ഒരു മാധ്യമമാകണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. തന്റെ ടോട്ട് ബാഗുകള്‍ക്കും ഷൂസിനും വേണ്ടിയുള്ള ഓര്‍ഡറുകള്‍ നല്‍കി എല്ലാവരും മുന്നോട്ട് വരാനും ചെറിയ രീതിയില്‍ സംഭാവന നല്‍കാനും നക്ഷ് താമസക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *