ഇന്‍ഫ്ളുവെന്‍സ വാക്‌സിനുമായി ബന്ധപ്പെട്ട പ്രത്യേക അറിയിപ്പുമായി അധികൃതര്‍. ഇന്‍ഫ്‌ളുവെന്‍സയ്ക്കെതിരായുള്ള പ്രതിരോധകുത്തിവെപ്പുകള്‍ preventing flu എടുക്കാന്‍ വൈകരുതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ.) അധികൃതര്‍ ആവര്‍ത്തിച്ചു. വാക്‌സിനെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ സ്‌കൂളുകള്‍, ലേബര്‍ ക്യാമ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ ബോധവത്കരണ പ്രചാരണ പരിപാടികളാണ് അതോറിറ്റി സംഘടിപ്പിക്കുന്നത്.
പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ വര്‍ധിപ്പിക്കുകയും പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. അടുത്തവര്‍ഷം ഫെബ്രുവരി വരെ കാമ്പയിന്‍ നീണ്ടുനില്‍ക്കും. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടുകൊണ്ട് ഡി.എച്ച്.എ. യുടെ പൊതുജനാരോഗ്യ സംരക്ഷണ വകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ ഡി.എച്ച്.എ. യിലെ പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. ബുട്ടി അല്‍ സുവൈദി വിശദീകരിച്ചു.
യു.എ.ഇ. യില്‍ ശൈത്യകാലത്ത് ഇന്‍ഫ്ളുവെന്‍സ സാധാരണമാണെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായേക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വാക്‌സിന്‍ എടുക്കുന്നതില്‍ ഗര്‍ഭിണികള്‍, 50-ന് വയസില്‍ മുകളിലുള്ളവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, അഞ്ചുവയസിന് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളില്‍ വാക്സിന്‍ ലഭ്യമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u