health care professionals : ആരോഗ്യ പ്രവര്‍ത്തകരെ ക്ഷണിച്ച് യുഎഇ; ഗാസയില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി - Pravasi Vartha UAE

health care professionals : ആരോഗ്യ പ്രവര്‍ത്തകരെ ക്ഷണിച്ച് യുഎഇ; ഗാസയില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

ഗാസയില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ താല്‍പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകരെ health care professionals ക്ഷണിച്ച് യുഎഇ. ഇതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. സോഷ്യല്‍ മീഡിയയിലും അധികൃതര്‍ രജിസ്‌ട്രേഷന്‍ ലിങ്ക് പങ്കുവെച്ചിട്ടുണ്ട്.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്-3 ഓപ്പറേഷന്റെ ഭാഗമായി യുഎഇ ഗാസയില്‍ ഫീല്‍ഡ് ആശുപത്രി സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആരോഗ്യപ്രവര്‍ത്തകരെ ക്ഷണിക്കുന്നത്. പേര്, ഫോണ്‍ നമ്പര്‍, എമിറേറ്റ്‌സ് ഐഡി എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കണം. ഗാസയിലാണോ ഈജിപ്തിലാണോ അല്ലെങ്കില്‍ രണ്ട് സ്ഥലങ്ങളിലുമാണോ സര്‍വീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കണം.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവ് അനുസരിച്ചാണ് 150 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കുന്നത്. തീവ്രപരിചരണ വിഭാഗം, അനസ്‌തേഷ്യ, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ഗൈനക്കോളജി എന്നീ വിഭാഗങ്ങള്‍ ആശുപത്രിയിലുണ്ടാകും. ഇന്റേണല്‍ മെഡിസിന്‍, ദന്തചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിന്‍ എന്നിവയ്ക്കുള്ള ക്ലിനിക്കുകളും പ്രവര്‍ത്തിക്കും. സിറ്റി ഇമേജിങ്, ലബോറട്ടറി, ഫാര്‍മസി, മറ്റ് സൗകര്യങ്ങള്‍ എന്നിവയും ആശുപത്രിയിലുണ്ടാകും. ആശുപത്രി സ്ഥാപിക്കാന്‍ ആവശ്യമായ സാമഗ്രികള്‍ അഞ്ച് വിമാനങ്ങളില്‍ ഗാസയില്‍ എത്തിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *