checkin bags : ഈ ഗള്‍ഫ് രാജ്യത്തെ യാത്രക്കാര്‍ക്ക് കയ്യും വീശി വീട്ടില്‍ പോകാം; ബാഗേജ് എടുക്കാന്‍ ആളെത്തും - Pravasi Vartha PRAVASI

checkin bags : ഈ ഗള്‍ഫ് രാജ്യത്തെ യാത്രക്കാര്‍ക്ക് കയ്യും വീശി വീട്ടില്‍ പോകാം; ബാഗേജ് എടുക്കാന്‍ ആളെത്തും

ഈ ഗള്‍ഫ് രാജ്യത്തെ യാത്രക്കാര്‍ക്ക് കയ്യും വീശി വീട്ടില്‍ പോകാം. ബഹ്റൈന്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് പുതിയ ‘ഹോം ചെക്ക് ഇന്‍ ‘ സൗകര്യം ഒരുക്കിയിരിക്കുകയാണ് അധികൃതര്‍. ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ( ബിഐഐ) ഹാല ബഹ്റൈന്‍ ഹോസ്പിറ്റാലിറ്റിയുമായി സഹകരിച്ചാണ് പുതിയ സംവിധാനം checkin bags അവതരിപ്പിക്കുന്നത്.
യാത്രക്കാര്‍ ഭാരമേറിയ ബാഗേജുമായി വിമാനത്താവളത്തിലേക്ക് പോകേണ്ട ആവശ്യമില്ല. ഏജന്റ് യാത്രക്കാരന്റെ വീട്ടില്‍ വന്ന് ബാഗേജ് എടുത്തുകൊള്ളും. യാത്രക്കാര്‍ക്ക് യാതൊരു ടെന്‍ഷനുമില്ലാതെ യാത്ര ചെയ്യാനുള്ള ഈ സംവിധാനം പരക്കെ സ്വീകാര്യമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ ഏജന്റ് സ്ഥലത്തെത്തി ബാഗേജുകള്‍ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയി ചെക്ക് ഇന്‍ ചെയ്യുന്ന സംവിധാനമാണിത്. വിമാനത്താവളത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചെക്ക് ഇന്‍ ചെയ്ത ശേഷം യാത്രക്കാരന്റെ ബോര്‍ഡിങ് പാസും എടുത്തു നല്‍കും. ബാഗേജുകള്‍ വിമാനത്തില്‍ കയറ്റി എന്നുറപ്പാക്കിയുള്ള ടാഗുകള്‍ യാത്രക്കാരന് നല്‍കും. യാത്രക്കാരന്‍ വിമാനത്താവളത്തില്‍ ചെന്ന് ഹാല ഏജന്റില്‍ നിന്ന് ബോര്‍ഡിങ് പാസുകള്‍ കൈപ്പറ്റിയ ശേഷം നേരെ ഇമിഗ്രേഷനിലേക്ക് ചെന്നാല്‍ മതി.
യാത്രക്കാര്‍ക്ക് അവരുടെ യാത്ര ആസൂത്രണം ചെയ്ത് 30 ദിവസം മുന്‍പും ഫ്ളൈറ്റ് സമയത്തിന്റെ 12 മണിക്കൂര്‍ മുന്‍പ് വരെയും ഈ സംവിധാനത്തിന് വേണ്ടി അപേക്ഷിക്കാം.അതിനായി homecheckin@ halabahrain.bh എന്ന മെയിലില്‍ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബഹ്റൈന്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക. പരമ്പരാഗത രീതികള്‍ മാറ്റി യാത്രികര്‍ക്ക് കൂടുതല്‍ സൗകാര്യപ്രദവും കാര്യക്ഷമവുമായ യാത്രാനുഭവം ഉണ്ടാക്കുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഹാല ബഹ്റൈന്‍ ഹോസ്പിറ്റാലിറ്റി മാനേജിങ് ഡയറക്ടര്‍ ഐമന്‍ സൈനല്‍ പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *