amazon big deal : ആമസോണില്‍ കിടിലന്‍ ഓഫറുകള്‍; വമ്പിച്ച കിഴിവുകള്‍ നേടാന്‍ ഇതുതന്നെ അവസരം - Pravasi Vartha OFFERS

amazon big deal : ആമസോണില്‍ കിടിലന്‍ ഓഫറുകള്‍; വമ്പിച്ച കിഴിവുകള്‍ നേടാന്‍ ഇതുതന്നെ അവസരം

വമ്പിച്ച കിഴിവുകള്‍ നേടാന്‍ ഇതുതന്നെ അവസരം. ആമസോണില്‍ 11:11 വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു. നവംബര്‍ 9 വ്യാഴാഴ്ച തുടങ്ങിയ ഓഫറുകള്‍ നവംബര്‍ 12 ഞായര്‍ വരെ നിലനില്‍ക്കും. പ്രൈം അംഗങ്ങള്‍ക്കായി പ്രത്യേക ഡീലുകള്‍ amazon big deal ഉണ്ട്. പെര്‍ഫ്യൂം, സാങ്കേതികവിദ്യ, ചര്‍മ്മസംരക്ഷണം, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നി ഉല്‍പ്പന്നങ്ങളില്‍ വന്‍ കിഴിവുകള്‍ നേടാം. കൂടാതെ, നിരവധി ഇനങ്ങള്‍ക്ക് സൗജന്യ ഡെലിവറിയും ലഭിക്കുന്നതാണ്.
ഏത് തരത്തിലുള്ള ഡീലുകള്‍ പ്രതീക്ഷിക്കാം?
എയര്‍ ഫ്രയറുകളും ന്യൂട്രിക്കൂക്ക് വീട്ടുപകരണങ്ങളും 25 ശതമാനം കിഴിവിലും നെസ്പ്രെസോ അല്ലെങ്കില്‍ ഡെലോങ്ഹി കോഫി മെഷീനുകളില്‍ 33 ശതമാനം വരെ ലാഭത്തിലും വാങ്ങാം
ടെക് ഇനങ്ങളുടെ കാര്യത്തില്‍, ലെനോവോ ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും 25 ശതമാനം ഓഫറില്‍ ലഭ്യമാണ്. നിങ്ങള്‍ ആമസോണിന്റെ സ്വന്തം എക്കോ ഉപകരണങ്ങളില്‍ ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍, 61 ശതമാനം വരെ കിഴിവില്‍ വില്‍പ്പനയ്ക്കുണ്ട്.
ആമസോണിന്റെ ഫാഷന്‍ വിഭാഗങ്ങള്‍ക്ക് (വാച്ചുകള്‍, ഷൂകള്‍, ഹാന്‍ഡ്ബാഗുകള്‍ തുടങ്ങിയ ആക്സസറികള്‍ ഉള്‍പ്പെടെ) 70 ശതമാനം വരെ കിഴിവ് ലഭിക്കും
ആമസോണ്‍ പ്രൈം അംഗങ്ങല്‍ക്ക് 50 ശതമാനം കിഴിവ് കിട്ടും, കൂടാതെ അവരുടെ അംഗത്വത്തോടൊപ്പം ഡെലിവറൂ പ്ലസ് നേടാനും കഴിയും.
നിങ്ങള്‍ ഏത് ബാങ്കിലാണ് എന്നതിനെ ആശ്രയിച്ച് കൂടുതല്‍ ലാഭിക്കാനും കഴിയും. മാസ്റ്റര്‍കാര്‍ഡ് ഉള്ളവര്‍ക്ക് 10 ശതമാനം അധിക കിഴിവും എച്ച്എസ്ബിസി ഉള്ളവര്‍ക്ക് ഇനങ്ങളില്‍ 20 ശതമാനം കിഴിവും ലഭിക്കും.
ആഗോള ‘സിംഗിള്‍സ് ഡേ’ വില്‍പ്പനയുടെ ഭാഗമാണ് 11:11 വില്‍പ്പന. സെഫോറ, ഷെയിന്‍ എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകളും വാരാന്ത്യത്തില്‍ കിഴിവുകള്‍ നല്‍കുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *