air arabia pilot : വല്യുമ്മയുടെ ആഗ്രഹം നിറവേറ്റി യുഎഇയിലെ പ്രവാസി മലയാളി യുവാവ്; ഗംഭീര സസ്‌പെന്‍സിന് പൊട്ടിച്ചിരിയോടെ പര്യവസാനം - Pravasi Vartha PRAVASI

air arabia pilot : വല്യുമ്മയുടെ ആഗ്രഹം നിറവേറ്റി യുഎഇയിലെ പ്രവാസി മലയാളി യുവാവ്; ഗംഭീര സസ്‌പെന്‍സിന് പൊട്ടിച്ചിരിയോടെ പര്യവസാനം

യു.എ.ഇ.യിലെ അറിയപ്പെടുന്ന പിയാനോ, വയലിന്‍ അധ്യാപകനും യു.എ.ഇയിലെ പ്രധാന മ്യൂസിക്ക് ബാന്‍ഡിലെ അംഗവും കൂടിയായ അഹമ്മദ് നസീം ഷാര്‍ജ എയര്‍ അറേബ്യയുടെ പൈലറ്റ് കോഴ്സ് air arabia pilot പൂര്‍ത്തിയാക്കി പൈലറ്റ് ലൈസന്‍സ് നേടി ജോലിയായതോടെ എയര്‍ലൈന്‍ കമ്പനിക്കു മുന്‍പില്‍ ഒരാഗ്രഹം പറഞ്ഞു- ‘നവംബര്‍ 10-ന് ഷാര്‍ജ-കരിപ്പൂര്‍ വിമാനം പറത്താന്‍ എനിക്ക് അവസരം തരണം’. കമ്പനി സമ്മതിച്ചു.
അങ്ങനെ 85-കാരനായ വല്യുപ്പ ഏന്തു ഹാജിയും 75-കാരിയായ വല്യുമ്മ കുഞ്ഞയിഷയുമായി കരിപ്പൂരില്‍നിന്ന് പറക്കാന്‍ തീരുമാനിച്ചു. പിതാവും മാതാവും മൂത്തസഹോദരി ഷാ നസ്‌റിനും അനുജത്തി ഷാദിയയും ഷാര്‍ജയിലാണ്. കുഞ്ഞയിഷയോടും ഏന്തുഹാജിയോടും കാര്യം വെളിപ്പെടുത്താതെ നാസറും മകന്‍ അഹമ്മദ് നസീമും ഇരുവര്‍ക്കും ഷാര്‍ജയിലേക്ക് വിമാനടിക്കറ്റും വിസയും ശരിയാക്കി. ഇരുവര്‍ക്കും വിമാനത്തിന്റെ മുന്‍നിരയില്‍ സീറ്റുമുറപ്പിച്ചു. ഈ വിമാനം പറത്തുന്നത് പേരക്കുട്ടിയാണെന്ന് ഇരുവരെയും അറിയിച്ചതേയില്ല. വിമാനത്തില്‍നിന്ന് നസീമിന്റെ അനൗണ്‍സ്‌മെന്റ് വന്നു-‘എന്റെ വല്യുപ്പയും വല്യുമ്മയും ഈ വിമാനത്തിലുണ്ട് ‘. തുടര്‍ന്ന് നസീം ഇവരുടെ അടുത്തെത്തിയതോടെ സസ്‌പെന്‍സിന് പൊട്ടിച്ചിരിയോടെയുള്ള പര്യവസാനം.
മൂന്നു വര്‍ഷം മുമ്പ് അരീക്കാട് വടക്കേതില്‍ കുഞ്ഞയിഷ ‘നീ വിമാനത്തില്‍ പൈലറ്റാകണം, ഞങ്ങളെ കയറ്റി നീ വിമാനം പറത്തണം’- എന്നു തന്റെ പേരക്കുട്ടി അഹമ്മദ് നസീമിനോട് പറഞ്ഞിരുന്നു. ഇതാണ് നസീം യാഥാര്‍ഥ്യമാക്കി വല്യുമ്മയ്ക്കും വല്യുപ്പയ്ക്കും വിമാനയാത്രയൊരുക്കിയത്, അതും നിറഞ്ഞ സസ്‌പെന്‍സിലൂടെ. പേരക്കുട്ടി പറത്തിയ വിമാനത്തില്‍ ഏന്തു ഹാജിയും കുഞ്ഞയിഷയും ഷാര്‍ജയില്‍ സുഖമായെത്തി. രണ്ടു മാസത്തിനുശേഷം ഇവര്‍ നാട്ടിലേക്കു മടങ്ങും. ഏന്തു ഹാജിയുടെയും കുഞ്ഞയിഷയും മകള്‍ സമീറയുടെയും ഒഴൂര്‍ അയ്യായ വെള്ളച്ചാലിലെ ചോലക്ക പുളിക്കപ്പറമ്പില്‍ സി.പി. നാസറിന്റെയും മകനാണ് അഹമ്മദ് നസീം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *