bicycle rules of the road : യുഎഇ: റോഡിലിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ പിന്നാലെയെത്തും - Pravasi Vartha UAE

bicycle rules of the road : യുഎഇ: റോഡിലിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ പിന്നാലെയെത്തും

യുഎഇയില്‍ റോഡിലിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്. ശീതകാലം ആരംഭിച്ചിരിക്കുന്ന് സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി bicycle rules of the road അധികൃതര്‍ രംഗത്തെത്തിയത്. സൈക്കിള്‍ സവാരി ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട സമയമാണിത്. സൈക്കിള്‍ യാത്രക്കാര്‍ക്കായി രാജ്യത്ത് കൃത്യമായ ട്രാഫിക് നിയമങ്ങള്‍ യുഎഇ അധികൃതര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ കനത്ത പിഴ അടക്കമുള്ളവ നേരിടേണ്ടി വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
സൈക്കിളുകള്‍ക്കായി കൃത്യമായ ട്രാക്ക് സംവിധാനവും സൈക്കിള്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിന് മാര്‍ഗരേഖകളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഇതേ കുറിച്ചുള്ള അവബോധം ഇല്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം അബുദാബിയിലെ താമസക്കാരനായ ജോ എന്ന യുവാവിന് 400 ദിര്‍ഹമാണ് പിഴയായി ഒടുക്കേണ്ടി വന്നത്. കാറിന്റെ നമ്പര്‍ മറയ്ക്കുന്ന രീതിയില്‍ സൈക്കിള്‍ പുറകുവശത്ത് വച്ച് യാത്ര ചെയ്തെന്ന കുറ്റത്തിനാണ് പിഴ ഒടുക്കേണ്ടി വന്നത്.ഇങ്ങനെ സൈക്കിള്‍ കാറില്‍ കൊണ്ട് പോകുന്നവര്‍ മറ്റൊരു നമ്പര്‍ പ്ലേറ്റ് കാണത്തക്ക രീതിയില്‍ വച്ചുപിടിപ്പിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. കാറിന്റെ നമ്പര്‍ മറച്ചുകൊണ്ടുള്ള ഒരു യാത്രയും പൊലീസ് അനുവദിക്കുന്നതല്ല. ഇത് ട്രാഫിക് നിയമലംഘനമായാണ് കണക്കാക്കുന്നത്. ഇവ പാലിക്കാത്തവര്‍ക്ക് വലിയ തുക പിഴയായും ഒടുക്കേണ്ടി വരും.
ഫെഡറല്‍ ട്രാഫിക് ആന്‍ഡ് ട്രാഫിക് ആക്ട് അനുസരിച്ച് ലൈസന്‍സ് പ്ലേറ്റ് നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരെ ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് നടപടി ശക്തമാക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സൈക്കിള്‍ കയറ്റുന്ന വാഹനങ്ങളുടെ ബൂട്ടിലോ ട്രങ്കിലോ സൈക്കിള്‍ ഹോള്‍ഡറിന്റെ അടിഭാഗത്ത് അധിക നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കാന്‍ ഡ്രൈവര്‍മാരെ ബോധവത്കരിപ്പിക്കുന്ന കാമ്പയിന്‍ അടുത്തിടെ അബുദാബി പൊലീസ് ആരംഭിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *